
കൊച്ചി: ശരീരത്തിലെ രക്തയോട്ടം തടസപ്പെട്ടതോടെ കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി കഠിനമായ വേദന അനുഭവിക്കുകയാണ് കൊച്ചി മരടിലെ അഭിലാഷ് ആന്‍റണിയെന്ന യുവാവ്. ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള രണ്ട് ശസ്ത്രക്രിയകള്‍ക്ക് പണം കണ്ടെത്താനാവാതെ വിഷമിക്കുകയാണ് ഈ മുപ്പത്തിയൊമ്പതുകാരൻ.
കല്‍പ്പണിക്കാരനായിരുന്നു അഭിലാഷ് ആന്‍റണി. കൂലിപണിയില്‍ നിന്ന് കിട്ടുന്ന ചെറിയ വരുമാനം കൊണ്ട് പ്രായമായ അമ്മ അടക്കമുള്ള കുടുംബം ഒരു വിധം നന്നായി പുലര്‍ത്തിയിരുന്നു. ഇരുപത്തിയഞ്ചാം വയസിലാണ് അഭിലാഷ് ആന്‍റണിക്ക് ശരീരത്തില്‍ വേദന അനുഭവപ്പെടുന്നത്. ആദ്യം കാലില്‍ തുടങ്ങിയ വേദന കുറേശെയായി മറ്റ് ഭാഗങ്ങളിലേക്കും വന്നു. നിരവധി ആശുപത്രകിളില്‍ ചികിത്സ തേടി. പല മരുന്നുകളും കഴിച്ചു. വേദന മാത്രം മാറിയില്ല. ഇതോടെ കൂലിപ്പണിക്ക് പോകാൻ കഴിയാതെയായി. മൂന്ന് വര്‍ഷം മുമ്പ് ഒരു പരിശോധനയില്‍ വേദനയുടെ കാരണം ഡോക്ടര്‍മാര്‍ കണ്ടെത്തി. അഭിലാഷിന്‍റെ ശരീരത്തില്‍ രക്ത ഓട്ടം തടസപെട്ടിരിക്കുന്നു. രണ്ട് ശസ്ത്രക്രിയകളാണ് ഡോക്ടർമാർ ചികിത്സയ്ക്കായി നിർദേശിച്ചത്. അതിന് ഏതാണ്ട് എട്ടു ലക്ഷത്തോളം രൂപ ചിലവ് വരും.
വേദനയില്‍ പുളയുന്ന അഭിലാഷ് ആന്‍റണിയെ സഹായിക്കാൻ നാട്ടുകാര്‍ രംഗത്തു വന്നിട്ടുണ്ട്. പക്ഷെ ശസ്ത്രക്രിയക്കുള്ള എട്ട് ലക്ഷം രൂപയെന്നത് അവര്‍ക്കും താങ്ങാനാവാത്ത സംഖ്യയാണ്. ചികിത്സയ്ക്കായി സുമേഷ് സുമനസ്സുകളുടെ സഹായം തേടുകയാണ്.
BANK ACCOUNT DETAILS
ABHILASH ANTONY
KARUKAPARAMBIL HOUSE
NIRAVATH ROAD
PALLINADA
NETTUR
ERANAKULAM
G PAY NO 7558899202
PRASANTH NILAMBOOR
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam