
തിരുവനന്തപുരം: അരുംകൊലയ്ക്കിരയായ അഭിമന്യുവിന്‍റെ വിയോഗം സൃഷ്ടിച്ച ശൂന്യതയില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയാത്ത കുടുംബത്തിലേക്ക് ആശ്വാസമായി പുതിയ അതിഥി. അഭിമന്യുവിന്‍റെ ചേച്ചിയായ കൗസല്യയാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. തോരാത്ത കണ്ണീരിനിടെ പുഞ്ചിരി തൂകി എത്തിയ കുഞ്ഞിന് അഭിമന്യു എന്നാണ് വീട്ടുകാര്‍ പേരുനല്‍കിയത്. അന്തരിച്ച സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്കറാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഈ വിവരം പങ്കുവെച്ചത്.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം...
ഇന്നുച്ചയ്ക്ക് (7/8/2019)രണ്ടര മണിയ്ക്ക് ചേച്ചീ എന്ന വിളിയോടെ ഫോണിന്റെ മറുതലയ്ക്കൽ പരിജിത്.... സ്നേഹസമ്പന്നനായ പ്രിയ രക്തസാക്ഷി അഭിമന്യുവിന്റെ സഹോദരൻ എന്നോട് പറഞ്ഞു " ഒരു നല്ല വാർത്തയുണ്ട് " എന്താണ്; "എന്റെ പെങ്ങൾ അഭിമന്യുവിന്റെ ചേച്ചി പ്രസവിച്ചു... ആൺകുഞ്ഞ്... രണ്ടര കിലോ തൂക്കമുള്ള കുട്ടിയ്ക്ക് അഭിമന്യു എന്ന് പേരിടണമെന്ന് ഞാൻ പറഞ്ഞു.... അതേ ചേച്ചി അങ്ങനെയെ പേരിടൂ.... അടിമാലി താലൂക്ക് ആശുപത്രിയിൽ അമ്മയും കുഞ്ഞും സുഖമായിരിയ്ക്കുന്നു...
ഒരു വർഷത്തെ തോരാത്ത കണ്ണീരിനൊടുവിൽ ചെറിയൊരാശ്വാസമാകും ഈ കുഞ്ഞിന്റെ വരവ്...
കഴിഞ്ഞ ആഴ്ച കണ്ണൂരിൽ അലിഡ ഗുവേര പങ്കെടുത്ത ചടങ്ങിൽ അഭിയുടെ അമ്മയുമുണ്ടായിരുന്നു. പ്രമുഖ സദസിന് മുന്നിൽ വച്ച് അലിഡ ആ അമ്മയെ ആദരിച്ചപ്പോഴും " നാൻ പെറ്റ മകനെ... എൻ കിളിയെ..." എന്ന ദീനരോദനം വേദിയേയും സദസിനേയും കണ്ണീരിൽ കുതിർത്തു...
തോരാത്ത കണ്ണീരിന് ആശ്വസമേകാൻ കഴിയട്ടെയെൻ പൊൻതങ്കക്കുടത്തിന്....
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam