കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ എസിമൊയ്തീൻ ഇഡിക്ക് മുന്നിൽ ഹാജരായില്ല,പുതുപ്പളളിക്ക് ശേഷം മതിയെന്ന് പാര്‍ട്ടി

Published : Sep 04, 2023, 02:12 PM ISTUpdated : Sep 04, 2023, 02:14 PM IST
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ എസിമൊയ്തീൻ ഇഡിക്ക് മുന്നിൽ ഹാജരായില്ല,പുതുപ്പളളിക്ക് ശേഷം മതിയെന്ന് പാര്‍ട്ടി

Synopsis

നിയമസഭ കമ്മറ്റിയിൽ പങ്കെടുക്കാനായി മൊയ്തീൻ തിരുവനന്തപുരത്ത് എത്തി.  ഇഡിനോട്ടീസ് കിട്ടിയശേഷം ഇത് രണ്ടാം വട്ടമാണ് എ.സി.മൊയ്തീൻ ഹാജരാകാതെ വിട്ടു നിൽക്കുന്നത്.

എറണാകുളം:കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ മന്ത്രി എ.സി.മൊയ്തീൻ ഇന്നും ഇഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായില്ല.  പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ശേഷം ഹാജരായൽ മതിയെന്ന പാർട്ടി നിർദേശം അനുസരിച്ചാണ് വിട്ടുനിന്നത് . രാവിലെ വീട്ടിൽ നിന്ന് തിരിച്ച മൊയ്തീൻ നിയമസഭ കമ്മറ്റിയിൽ പങ്കെടുക്കാനായി തിരുവനന്തപുരത്ത് എത്തി.  ഇ.ഡി നോട്ടീസ് നൽകി ഇത് രണ്ടാം വട്ടമാണ് എ.സി.മൊയ്തീൻ ഹാജരാകാതെ വിട്ടു നിൽക്കുന്നത്.ബാങ്ക്‌ മുൻ മാനേജർ ബിജു കരീമും ബെനാമി ഇടപാടിൽ സംശയിക്കുന്ന പി.സതീഷ് കുമാറും ഇഡിക്ക് മുന്നിൽ ഹാജരായി. കഴിഞ്ഞ വെള്ളിയാഴ്ച ചോദ്യം ചെയ്തു വിട്ടയച്ചതിന് ശേഷമാണ് ഇരുവരെയും വീണ്ടും വിളിപ്പിച്ചത്

 

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: സതീശനെ സിപിഎം ഒളിപ്പിച്ചത് എ സി മൊയ്തീനെ സംരക്ഷിക്കാനെന്ന് അനിൽ അക്കര

മൊയ്തീന്റെ ബെനാമികളെന്ന് ആരോപണം: 2 ബിസിനസുകാർക്ക് കരുവന്നൂർ ബാങ്കിൽ നിന്ന് കിട്ടിയത് കോടികൾ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പീഡനക്കേസ്, അഴിമതി ആരോപണം: രണ്ട് സിറ്റിങ് എംഎൽഎമാര്‍ മത്സരിക്കണോ എന്നതിൽ കോൺ​ഗ്രസിൽ ചർച്ച, ഹൈക്കമാൻഡ് തീരുമാനിക്കും
മന്ത്രിസ്ഥാനം തെറിക്കുമോ? വിവാദങ്ങൾക്കിടെ മന്ത്രി ​ഗണേഷ് കുമാർ തലസ്ഥാനത്തേക്ക്, നിർണായക യോ​ഗത്തിൽ പങ്കെടുക്കും