കുറ്റിപ്പുറത്ത് കാറും ചരക്കുലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം; ആറുപേര്‍ക്ക് പരിക്ക്

Published : Jan 15, 2020, 07:17 AM IST
കുറ്റിപ്പുറത്ത് കാറും ചരക്കുലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം; ആറുപേര്‍ക്ക് പരിക്ക്

Synopsis

എറണാകുളത്തേക്ക് വിനോദസഞ്ചാരത്തിനായി എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെത്തിച്ചത്.  

കുറ്റിപ്പുറം: മലപ്പുറം കുറ്റിപ്പുത്ത് ദേശീയപാതയിൽ  കാറും ചരക്കുലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം. കർണാടക ഇരിയൂർ സ്വദേശികളായ പാണ്ഡുരംഗ(34),  പ്രഭാകർ(50) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന ആറുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.

ഗുരുതരമായി പരിക്കേറ്റവരെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലും, മറ്റ് നാലുപേരെ വളാഞ്ചേരി ആശുപത്രിയിലും പ്രവേശിപ്പിച്ചു. രാത്രി പന്ത്രണ്ടരയോടെയാണ് അപകടം നടന്നത്. എറണാകുളത്തേക്ക് വിനോദസഞ്ചാരത്തിനായി എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെത്തിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ദാമ്പത്യ പ്രശ്നങ്ങള്‍ക്ക്  കാരണം അമ്മയുടെ അമിത വാത്സല്യവും സ്വാർത്ഥതയും', അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയുടെ സഹോദരൻ
'ഐക്യം തകര്‍ക്കാൻ ആസൂത്രിത ശ്രമം, ഉമര്‍ ഫൈസി മുക്കം ഗുണ്ടയെപോലെ പെരുമാറുന്നു'; വിമർശനവുമായി പി എ ജബ്ബാര്‍ ഹാജി