പൊൻമുടിയിൽ കാർ കുഴിലേയ്ക്ക് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്: രണ്ടാളുടെ നില ഗുരുതരം

Published : Jan 22, 2023, 09:38 PM IST
 പൊൻമുടിയിൽ കാർ കുഴിലേയ്ക്ക് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്: രണ്ടാളുടെ നില ഗുരുതരം

Synopsis

പൊൻമുടി പോലീസും വിതുര ഫയർഫോഴ്സും വിനോദ സഞ്ചാരികളും ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്.

തിരുവനന്തപുരം: വിതുര - പൊൻമുടിയിൽ കാർ കുഴിലേയ്ക്ക് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്. പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊൻമുടി 12 -മത്തെ വളവിലാണ് ബ്രേക്ക് കിട്ടാതെ  കാർ തലകീഴായി മറിഞ്ഞ്. കരമനയിൽ നിന്നും നെടുമങ്ങാട് നിന്നും വിനോദ സഞ്ചാരത്തിന് വന്നവരാണ് പൊന്മുടിയിൽ നിന്ന് മടങ്ങവേ അപകടത്തിൽ പെട്ടത് അപകടത്തിൽപ്പെട്ട കാറിൽ അഞ്ച് പേർ ഉണ്ടായിരുന്നു. പൊൻമുടി പോലീസും വിതുര ഫയർഫോഴ്സും വിനോദ സഞ്ചാരികളും ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്.

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസ്; മുൻകൂര്‍ ജാമ്യഹര്‍ജി ഇന്ന് തന്നെ പരിഗണിക്കും, അറസ്റ്റ് തടയണമെന്ന് രാഹുൽ
ബൈക്കിൽ വീട്ടിലെത്തിയവർ ഭീഷണിപ്പെടുത്തിയെന്ന് റിനി ആൻ ജോർജ്; 'രാഹുലിനെ തൊട്ടാൽ കൊന്നുകളയുമെന്ന് പറഞ്ഞു'