കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് റിമാന്‍ഡ് പ്രതി രക്ഷപ്പെട്ടു

Web Desk   | Asianet News
Published : Sep 15, 2020, 11:40 AM ISTUpdated : Sep 15, 2020, 11:42 AM IST
കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് റിമാന്‍ഡ് പ്രതി രക്ഷപ്പെട്ടു

Synopsis

പേരൂര്‍ക്കട പൊലീസ് അറസ്റ്റ് ചെയ്ത ജയേഷ് എന്ന പ്രതിയാണ് രക്ഷപ്പെട്ടത്...

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് റിമാന്‍ഡ് പ്രതി രക്ഷപ്പെട്ടു. പേരൂര്‍ക്കട പൊലീസ് അറസ്റ്റ് ചെയ്ത ജയേഷ് എന്ന പ്രതിയാണ് രക്ഷപ്പെട്ടത്. പൂജപ്പുര എല്‍ബിഎസ് കേന്ദ്രത്തില്‍ നിന്നാണ് ജയേഷ് അതിവിദഗ്ധമായി രക്ഷപ്പെട്ടത്. ജില്ലാ ജയില്‍ അധികൃതരുടെ പരാതിയില്‍ പൂജപ്പുര പൊലീസ് അന്വേഷണം ആരംഭിച്ചു.

അതേസമയം സംസ്ഥാന പൊലീസ് ആസ്ഥാനത്ത് കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിട്ടുള്ളത്. മൂന്ന് പേര്‍ക്കാണ് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചത്.സോഷ്യല്‍ മീഡിയ സെല്ലിലെ പൊലീസുകാരനും രണ്ട് ഡ്രൈവര്‍മാര്‍ക്കുമാണ് പുതുതായി കൊവിഡ് പിടിപെട്ടത്. ഇതോടെ പൊലീസ് സോഷ്യല്‍ മീഡിയ സെല്‍ ഓഫീസ് രണ്ട് ദിവസത്തേക്ക് അടച്ചു.നേരത്തെ ഹൈടെക്ക് സെല്ലിലെ പൊലീസുകാര്‍ക്ക് അടക്കം കൊവിഡ് സ്ഥിരീകരിച്ചിരുന്നു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ചെറ്റത്തരം, വീട്ടിൽ പോയി ചോദിക്ക്' പിണറായി പ്രയോഗങ്ങളിൽ നിലപാട് വ്യക്തമാക്കി ബേബി; 'ഓരോരുത്തർക്കും ഓരോ ശൈലി, പക്ഷേ സൂക്ഷ്മതയും കരുതലും വേണം'
മുഖ്യമന്ത്രി ചർച്ചകൾ തള്ളി രമേശ് ചെന്നിത്തല; 'ആരും അത്തരം ചര്‍ച്ചയിൽ വീഴില്ല, റാലിയിൽ ചിത്രം ഉയര്‍ത്തിയത് തന്‍റെ അറിവില്ലാതെ'