Latest Videos

കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ നിന്ന് റിമാന്റ് പ്രതി രക്ഷപ്പെട്ടു

By Web TeamFirst Published Sep 29, 2020, 10:32 PM IST
Highlights

പടന്നക്കാട് കാർഷിക കോളേജിലെ സിഎഫ്എൽടിസിയിൽ കൊവിഡ് രോഗം ബാധിച്ച് ചികിത്സയിലായിരുന്നു. ശുചിമുറിയിലെ ജനൽക്കമ്പി അറുത്തു മാറ്റിയാണ് രക്ഷപ്പെട്ടത്

കാസർകോട്: റിമാന്റ് പ്രതി കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ടു. കത്തികുത്ത് കേസിലെ പ്രതിയായ കാസർകോട് സ്വദേശി ഉസ്മാനാണ് രക്ഷപ്പെട്ടത്. പടന്നക്കാട് കാർഷിക കോളേജിലെ സിഎഫ്എൽടിസിയിൽ കൊവിഡ് രോഗം ബാധിച്ച് ചികിത്സയിലായിരുന്നു. ശുചിമുറിയിലെ ജനൽക്കമ്പി അറുത്തു മാറ്റിയാണ് രക്ഷപ്പെട്ടത്. പ്രതിക്കായി ഹൊസ്‌ദുർഗ് പൊലീസ് അന്വേഷണം തുടങ്ങി.
 

click me!