
കണ്ണൂർ: 9 വർഷത്തിന് ശേഷം കൊലപാതകകേസിലെ പ്രതി പിടിയിൽ. മലപ്പുറം സ്വദേശി അബ്ദുള്ളയാണ് പൊലീസിന്റെ പിടിയിലായത്. ഇയാളെ മുന്നിയൂരിൽ വെച്ചാണ് പൊലീസ് പിടികൂടിയത്. തിരുവനന്തപുരം സ്വദേശിയായ സുനിയെ ഒമ്പതു വർഷം മുമ്പാണ് ഇയാൾ കൊലപ്പെടുത്തിയത്. കണ്ണൂർ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ് പരിസരത്തു വെച്ചാണ് ഇയാളെ കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം കൂട്ടുപ്രതി പിടിയിലായെങ്കിലും അബ്ദുള്ള മുങ്ങുകയായിരുന്നു. കണ്ണൂർ ടൗൺ എസിപി എം പി അസാദിന്റെ നേതൃത്വത്തിൽ കമ്മീഷണറുടെ സ്‌ക്വാഡാണ് പ്രതിയെ പിടികൂടിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam