പൊലീസ് സ്റ്റേഷനിൽ പീഡനക്കേസ് പ്രതിയുടെ പരാക്രമം; അലമാരയുടെ ചില്ലിൽ സ്വയം തലയിടിച്ചു

Published : Mar 22, 2023, 02:54 PM IST
പൊലീസ് സ്റ്റേഷനിൽ പീഡനക്കേസ് പ്രതിയുടെ പരാക്രമം; അലമാരയുടെ ചില്ലിൽ സ്വയം തലയിടിച്ചു

Synopsis

 തലയ്ക്ക് പരിക്കേറ്റ ഇയാളെ ബത്തേരിയിലെ ആശുപത്രിയിലേക്ക് മാറ്റി.

വയനാട്: വയനാട് സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ പീഡനക്കേസ് പ്രതിയുടെ പരാക്രമം. പോലീസ് സ്റ്റേഷനിലെ അലമാരയുടെ ചില്ലിൽ സ്വയം തല ഇടിച്ചു. അമ്പലവയൽ റിസോർട്ട് പീഡനക്കേസിലെ പ്രതിയായ മീനങ്ങാടി സ്വദേശി ലെനിനെ തെളിവെടുപ്പിന് സ്‌റ്റേഷനിൽ നിന്ന് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം.  ഈ കേസിൽ പതിനഞ്ചാം പ്രതിയാണ് ഇയാൾ.

തലയ്ക്ക് പരിക്കേറ്റ ഇയാളെ ബത്തേരിയിലെ ആശുപത്രിയിലേക്ക് മാറ്റി. വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ പോലീസ് പീഡിപ്പിക്കുന്നുവെന്ന് പ്രതി മാധ്യമങ്ങളോട് വിളിച്ച് പറഞ്ഞു. തമിഴ്നാട് അമ്പലമൂലയിൽ 3 പേരെ കൊന്ന കേസിലെ പ്രതി കൂടിയാണ് ലെനിൻ. ഇയാളെ ബത്തേരി പൊലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. പീഡനം നടന്ന റിസോർട്ടിൽ തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. 

വിദ്യാർത്ഥിനിക്കുനേരെ ലൈംഗികാതിക്രമം: 48 കാരൻ റിമാന്റിൽ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കണ്ണൂരിൽ അമ്മയെ മകൻ കഴുത്തറുത്ത് കൊലപ്പെടുത്തി, പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി
ബ്രണ്ണൻ കോളജിലെ സ്ട്രോങ് റൂമിൻ്റെ സിസിടിവി ഹാർഡ് ഡിസ്‌ക് മാറ്റി; സ്റ്റോറേജ് തീർന്നെന്ന് വിശദീകരണം