ലിജിയുടെ ശരീരത്തിൽ 12 കുത്തുകൾ, മരിക്കുന്നത് വരെ കുത്തിയെന്ന് പ്രതി; പോസ്റ്റുമോർട്ടം ഇന്ന്

Published : Jul 16, 2023, 06:31 AM IST
ലിജിയുടെ ശരീരത്തിൽ 12 കുത്തുകൾ, മരിക്കുന്നത് വരെ കുത്തിയെന്ന് പ്രതി; പോസ്റ്റുമോർട്ടം ഇന്ന്

Synopsis

മൃതദേഹത്തിലെ ഇൻക്വസ്റ്റ് പരിശോധനയിലാണ് ശരീരത്തിൽ ഇത്രയധികം കുത്തുകൾ ഏറ്റത് കണ്ടത്. മരണം ഉറപ്പാക്കുന്നതുവരെ കുത്തിയെന്നാണ് പ്രതി മഹേഷിൻ്റെ മൊഴി. അതേസമയം, ലിജിയുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. 

കൊച്ചി: എറണാകുളം അങ്കമാലി എം.എ.ജി.ജെ. ആശുപത്രിയിൽ കുത്തേറ്റ് മരിച്ച തുറവുർ സ്വദേശി ലിജിക്കേറ്റത് 12 കുത്തുകൾ. മൃതദേഹത്തിലെ ഇൻക്വസ്റ്റ് പരിശോധനയിലാണ് ശരീരത്തിൽ ഇത്രയധികം കുത്തുകൾ ഏറ്റത് കണ്ടത്. മരണം ഉറപ്പാക്കുന്നതുവരെ കുത്തിയെന്നാണ് പ്രതി മഹേഷിൻ്റെ മൊഴി. അതേസമയം, ലിജിയുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. 

രോഗിയായ അമ്മക്ക് കൂട്ടിരിപ്പിനെത്തിയ ലിജിയെ ഇന്നലെ ഉച്ചയോടെയാണ് മുൻ സുഹൃത്തായ മഹേഷ് ആശുപത്രിയിൽ വച്ച് കുത്തി കൊന്നത്. സ്കൂൾ കാലം മുതലുള്ള സൗഹൃദം ലിജി അവസാനിപ്പിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് മഹേഷ് പൊലീസിന് നൽകിയിട്ടുള്ള മൊഴി. കസ്റ്റഡിയിലുള്ള പ്രതി മഹേഷിനെ പൊലീസ് ഇന്ന് അങ്കമാലി ഒന്നാം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും. കൊലപാതകത്തിനുപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തിട്ടുണ്ട്‌.

ആശുപത്രിയിലെ ക്രൂരകൊലപാതകം: യുവതിയെ വിളിച്ചിറക്കി, വാക്കുതർക്കം, കത്തിയെടുത്ത് തുരുതുരാ കുത്തി

ഉച്ചക്ക് രണ്ടു മണിയോടെയായിരുന്നു ക്രൂരകൊലപാതകം. ആശുപത്രിയുടെ നാലാം നിലയിലെ വരാന്തയിൽ വച്ചാണ് മഹേഷ് ലിജിയെ ആക്രമിച്ചത്. ദേഹമാസകലം കുത്തേറ്റ ലിജി സംഭവസ്ഥലത്തു തന്നെ മരിച്ചു വീണു. രോഗിയായ അമ്മ അല്ലി ഗുരുതരാവസ്ഥയിൽ ഐ സി യു വിൽ ചികിത്സയിലായതിനാൽ പരിചരണത്തിനാണ് മകൾ ലിജി ആശുപത്രിയിൽ കഴിഞ്ഞത്. ലിജിയുടെ മുറിയിലെത്തിയ മഹേഷ് ഇവരെ സംസാരിക്കാനായി പുറത്തേക്ക് വിളിച്ചിറക്കുകയായിരുന്നു. അഞ്ചു മിനിട്ടോളം നീണ്ട സംസാരത്തിനിടയിൽ വാക്കുതർക്കമുണ്ടായി. പിന്നാലെ കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് മഹേഷ് തുരുതുരാ കുത്തുകയായിരുന്നു. ലിജിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയവർക്ക് നേരെ മഹേഷ് കത്തിവീശി ഭീഷണിപെടുത്തി പിൻമാറ്റി. 

നികുതി ഒഴിവാക്കാന്‍ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ തഹസില്‍ദാര്‍ക്ക് നാല് വര്‍ഷം തടവും പിഴയും

ഓടിരക്ഷപ്പെടാൻ ശ്രമിച്ച ലിജിയെ പ്രതി പിന്തുടർന്ന് കുത്തിവീഴ്ത്തുകയായിരുന്നു. സെക്യൂരിറ്റിയുടെയും ആശുപത്രിയിലുണ്ടായിരുന്ന മറ്റ് ആളുകളുടേയും സഹായത്തോടെയാണ് മഹേഷിനെ പിടികൂടിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കണ്ടന്‍റിനായി ഒരു ജീവൻ ഇല്ലാതാക്കിയില്ലേ, ദീപകിന്‍റെ അച്ഛനും അമ്മയ്ക്കും ഇനി ആരുണ്ടെന്ന് ബന്ധുക്കൾ; പരാതിയിലുറച്ച് യുവതി
രാത്രിയിൽ നടുറോഡിൽ കത്തിയമർന്ന് ഡോക്ടറുടെ കാർ, പുക ഉയരുന്നത് കണ്ട് കാർ നിർത്തിയതിനാൽ ഒഴിവായത് വൻദുരന്തം