
പത്തനംതിട്ട: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതിയെ 14 വർഷത്തിനുശേഷം പോലീസ് പിടികൂടി. പത്തനംതിട്ട തീയാടിക്കൽ സ്വദേശി രാജീവിനെയാണ് കോയിപ്രം പോലീസ് പിടികൂടിയത്. 2010 ലാണ് ഇയാൾ ഭാര്യ സിന്ധുവിനെ പെട്രോൾ ഒഴിച്ച് തീ വെച്ച് കൊലപ്പെടുത്തിയത്.
ആറുമാസം മുൻപാണ് രാജീവിന്റെ ഒളിവ് ജീവിതത്തെക്കുറിച്ച് പോലീസിന് സൂചനകൾ കിട്ടിയത്.പോലീസ് സംഘം ബാംഗ്ലൂരിൽ എത്തുന്നതിനു മുൻപായി അവിടെ നിന്നും മുങ്ങി. പിന്നീട് കണ്ണൂരായി താമസം. വേഗത്തിൽ പിടിക്കപ്പെടാതിരിക്കാൻ, മുൻകരുതൽ സ്വീകരിച്ചായിരുന്നു രാജീവിന്റെ നീക്കങ്ങൾ.
രാജേഷ് എന്ന പേരിൽ തിരിച്ചറിയൽ കാർഡ്. വ്യാജപ്പേരിൽ ഫേസ് ബുക്ക് അക്കൗണ്ട്. ഇതിനിടെ, രാജീവ് തിരുവല്ലയിൽ എത്തി എന്ന സൂചനകളെ തുടർന്നായിരുന്നു പോലീസിന്റെ രഹസ്യ നീക്കം. ഫോൺ വിളി രേഖകൾ നിർണായകമായി. അങ്ങനെ തിരുവല്ല കെഎസ്ആർടിസി ബസ്റ്റാൻഡിൽ നിന്ന് പിടികൂടി. 2010 നവംബർ ഒന്നിന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഇയാൾ, ഭാര്യ സിന്ധുവിനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam