2 വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവം; പ്രതി കൊല്ലത്ത് നിന്നും പിടിയിലായതായി പൊലീസ്

Published : Mar 03, 2024, 03:54 PM ISTUpdated : Mar 03, 2024, 08:50 PM IST
2 വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവം; പ്രതി കൊല്ലത്ത് നിന്നും പിടിയിലായതായി പൊലീസ്

Synopsis

രണ്ടാഴ്ച  നീണ്ടുനിന്ന അന്വേഷണത്തിനൊടുവിലാണ് ഇപ്പോൾ പ്രതി പിടിയിലായിരിക്കുന്നു എന്ന വാർത്ത പൊലീസ് ഉദ്യോ​ഗസ്ഥർ പങ്കുവെക്കുന്നത്.   

തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയിൽ നിന്നും രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതി പിടിയിൽ. പ്രതിയെ കൊല്ലത്ത് നിന്നാണ് പൊലീസ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ ആറ് മണിക്ക് കമ്മീഷണർ മാധ്യമങ്ങളെ കാണും. കുട്ടിയും സഹോദരങ്ങളും ഇപ്പോൾ ശിശു ക്ഷേമ സമിതിയുടെ സംരക്ഷണയിലാണുള്ളത്. കുട്ടിയെ ഉപദ്രവിക്കാനുള്ള ഉദേശ്യത്തോടെയാണ് തട്ടി കൊണ്ടു പോയതെന്നും കുട്ടി കരഞ്ഞപ്പോൾ ഉപേക്ഷിച്ചുവെന്നും റിപ്പോർട്ട് പുറത്തുവരുന്നുണ്ട്. കുട്ടി കരഞ്ഞപ്പോൾ വായ പൊത്തി പിടിക്കുകയും അബോധാവസ്ഥയിൽ ആയപ്പോൾ ഉപേക്ഷിക്കുകയും ചെയ്യുകയായിരുന്നു. ഇന്ന് രാവിലെയാണ് പ്രതിയെ പിടികൂടിയത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. 

രണ്ടാഴ്ച മുന്‍പാണ് സഹോദരങ്ങള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് 20 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് കൊച്ചുവേളി റെയിൽവേ സ്റ്റേഷന് സമീപത്തു നിന്നുള്ള ഓടയിൽ നിന്ന് കുട്ടിയെ കണ്ടെത്തുന്നത്. പൊലീസ് പരിശോധന ശക്തമായതോടെ കുട്ടിയെ പ്രതി ഇവിടെ കൊണ്ടുവന്ന് വെച്ചതാകാമെന്നായിരുന്നു പൊലീസിന്റെ നി​ഗമനം. രണ്ടാഴ്ച  നീണ്ടുനിന്ന അന്വേഷണത്തിനൊടുവിലാണ് ഇപ്പോൾ പ്രതി പിടിയിലായിരിക്കുന്നു എന്ന വാർത്ത പൊലീസ് ഉദ്യോ​ഗസ്ഥർ പങ്കുവെക്കുന്നത്. ഡിസിപി നിധിൻ രാജിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ആണ്  പ്രതിയെ പിടികൂടിയിരിക്കുന്നത്. പ്രതിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ആറ് മണിക്ക് കമ്മീഷണര്‍ വിശദമാക്കും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

നടി ആക്രമിക്കപ്പെട്ട കേസിൽ എന്ത് നീതിയെന്ന് പാർവതി തിരുവോത്ത്; മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണെന്നും പ്രതികരണം
ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി; 'അമ്മ', ഓഫീസിൽ അടിയന്തര എക്സിക്യൂട്ടീവ് യോഗം; വിധിയിൽ സന്തോഷമുണ്ടെന്ന് ലക്ഷ്മി പ്രിയ