
കൊല്ലം: കൊട്ടാരക്കരയിൽ അഭിഭാഷകനെ എയർഗൺ ഉപയോഗിച്ച് വെടിവെച്ച് പിടിയിലായ പ്രൈം അലക്‌സ് നിരന്തരം ഭീഷണിപ്പെടുത്താറുണ്ടായിരുന്നുവെന്നു പരിക്കേറ്റ മുകേഷിന്റെ അമ്മ കനകമ്മ. മുകേഷിന്റെ അച്ഛനെ നേരത്തെ ഇയാൾ ഹെൽമറ്റ് കൊണ്ട് തലക്ക് അടിച്ചു പരിക്കേല്പിച്ചിരുന്നു. തർക്കത്തിന്റെ പേരിൽ മാസങ്ങൾക്ക് മുമ്പ് പ്രൈം മുകേഷിന്റെ വീട് അടിച്ചു തകർത്തു. മുകേഷിനെ കൊല്ലുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നതായി മുകേഷിന്റെ അമ്മ പറഞ്ഞു
ഇന്നലെ രാത്രിയാണ് പ്രൈം അലക്സ് അഭിഭാഷകനായ മുകേഷിനെ പ്രൈം അലക്സ് വെടിവെച്ചത് . തോളിന് പരിക്കേറ്റ മുകേഷ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്.പ്രൈം അലക്സ് പൊലീസ് കസ്റ്റഡിയിലുണ്ട് .
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam