
തിരുവനന്തപുരം : തിരുവനന്തപുരം കാട്ടാക്കടയിൽ ആസിഡ് ആക്രമണം. അമ്മയ്ക്കും മകള്‍ക്കും പൊള്ളലേറ്റു. കാട്ടാക്കട പന്നിയോട് സ്വദേശികളായ ബിന്ദു, മകള്‍ അജിഷ്ന എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അതിര്‍ത്തി തര്‍ക്കമാണ് ആസിഡ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറയുന്നു. അയല്‍വാസികളായ പ്രതികള്‍ നിരീക്ഷണത്തിലാണെന്ന് കാട്ടാക്കട പൊലീസ് അറിയിച്ചു.
ബിന്ദുവിന്‍റ അയൽവാസിയായ വീട്ടമ്മയും അവരുടെ മകനും മകന്‍റെ ഭാര്യയുമാണ് ആക്രമണം നടത്തിയത് . റവന്യു വകുപ്പ് അതിർത്തി തിരിച്ച് കൊടുത്ത സ്ഥലത്ത് മതിൽ നിർമാണം നടക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. റബറിന് ഉറ ഒഴിക്കുന്ന ആസിഡാണ് ബിന്ദു, മകള്‍ അജിഷ്നക്കും നേരെ ഒഴിച്ചത്. അജേഷയുടെ മുഖത്തും കൈയ്ക്കും കാര്യമായി പൊള്ളലേറ്റിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ഡിവൈഎസ്പിയാണ് അന്വേഷണം നടത്തുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam