ആലപ്പുഴ മെഡിക്കല്‍ കോളേജിൽ കൂട്ട സ്ഥലമാറ്റം; 6 ഡോക്ടര്‍മാരെ സ്ഥലം മാറ്റി

Published : Jan 06, 2023, 06:26 PM IST
ആലപ്പുഴ മെഡിക്കല്‍ കോളേജിൽ കൂട്ട സ്ഥലമാറ്റം; 6  ഡോക്ടര്‍മാരെ സ്ഥലം മാറ്റി

Synopsis

  ആറ് സീനിയര്‍ ഡോക്ടര്‍മാരെയാണ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് സ്ഥലം മാറ്റി ഉത്തരവ് പുറപ്പെടുവിച്ചത്.

ആലപ്പുഴ  : മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസിനെതിരെ ശക്തമായ നടപടിയുമായി ആരോഗ്യ വകുപ്പ്. ആലപ്പുഴ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരെ കൂട്ടമായി സ്ഥലം മാറ്റി. ആറ് സീനിയര്‍ ഡോക്ടര്‍മാരെയാണ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് സ്ഥലം മാറ്റി ഉത്തരവ് പുറപ്പെടുവിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളേജിനെ പറ്റി പരാതിയുയര്‍ന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നേരിട്ട് മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശിച്ചിരുന്നു. അന്ന് പല പോരായ്മകളും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര്‍ക്ക് പ്രത്യേക ചുമതല നല്‍കിയിരുന്നു. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് സ്ഥലംമാറ്റം. 

 

 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോഴിക്കോട് നഗരത്തിൽ വെള്ളം മുടങ്ങിയിട്ട് ആറ് ദിവസം; പകരം സംവിധാനം ഒരുക്കിയിട്ടില്ലെന്ന് നാട്ടുകാർ
ചൂരല്‍മലയിലെ ദുരന്തബാധിതര്‍ക്കുള്ള ധനസഹായവിതരണം തുടരും: മന്ത്രി കെ. രാജന്‍