കൊച്ചി: നടിയെ ആക്രമിച്ച കേസ് എറണാകുളം പ്രത്യേക കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കുറ്റപത്രത്തിൻമേലുള്ള പ്രതിഭാഗം പ്രാരംഭവാദമാണ് കോടതിയിൽ പുരോഗമിക്കുന്നത്. ഇന്ന് ദിലീപ്, മാർട്ടിൻ എന്നീ പ്രതികളുടെ വാദമാണ് നടക്കേണ്ടത്. പ്രോസിക്യൂഷൻ വാദം നേരത്തെ പൂർത്തിയായിട്ടുണ്ട്. ദിലീപ് ഇന്ന് കോടതിയിൽ ഹാജരാകില്ലെന്നാണ് അറിയുന്നത്.
നടിയെ ആക്രമിച്ച പകർത്തിയ അപകീർത്തികരമായ ദൃശ്യങ്ങൾ കോടതി അനുമതിയോടെ ദിലീപ് അടക്കമുള്ള പ്രതികൾ പരിശോധിച്ചിട്ടുണ്ട്. ദിലീപിനു പുറമേ സുനിൽകുമാർ, മാർട്ടിൻ ആന്‍റണി, മണികണ്ഠൻ, വിജീഷ്, സനൽകുമാർ എന്നിവർക്കായിരുന്നു കോടതി പ്രോസിക്യൂഷൻ സാന്നിധ്യത്തിൽ ദൃശ്യം പരിശോധിക്കാൻ അനുവാദം നൽകിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam