Dileep Case: നടിയെ ആക്രമിച്ചകേസിൽ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് ഇപി ജയരാജൻ; കേസിൽ ആകെ പത്ത് പ്രതികൾ

Web Desk   | Asianet News
Published : May 23, 2022, 05:29 AM IST
Dileep Case: നടിയെ ആക്രമിച്ചകേസിൽ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് ഇപി ജയരാജൻ; കേസിൽ ആകെ പത്ത് പ്രതികൾ

Synopsis

നടിയെ ആക്രമിച്ച കേസിൽ ഇനി ആകെ പത്ത് പ്രതികൾ ആണുള്ളത്. ക്രൈംബ്രാഞ്ച് തയാറാക്കുന്ന അധിക കുറ്റപത്രത്തിലാണ് പ്രതിപ്പട്ടിക പുതുക്കി നൽകുന്നത്.ശരത് ഉൾപ്പെടെ ഇതേവരെ പ്രതിയാക്കിയത് 15 പേരെ . രണ്ട് പേരെ ഹൈക്കോടതി നേരത്തെ വെറുതെവിട്ടു. മൂന്ന് പ്രതികളെ മാപ്പുസാക്ഷികളാക്കി. ദിലീപ് എട്ടാം പ്രതിയായി തുടരും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ (ACTRESS ATTACKED CASE)നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് LDF കൺവീനർ ഇ.പി. ജയരാജൻ(ep jayarajan).കേസിൽ നിയമവിരുദ്ധമായ ഒരു ഇടപെടലും സർക്കാർ നടത്തിയിട്ടില്ല. ആരെയെങ്കിലും ചോദ്യം ചെയ്യേണ്ട എന്ന് സർക്കാർ പറഞ്ഞിട്ടില്ല. നടിക്ക് നീതി കിട്ടാൻ എല്ലാ പിന്തുണയും നൽകുമെന്നും ഇ.പി. ജയരാജൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഇതിനിടെ നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ സുഹൃത്ത് ശരത് 15ആം പ്രതിയായി. അന്വേഷണസംഘം അങ്കമാലി കോടതിയിൽ റിപ്പോർട്ട് നൽകി. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ശരത്തിന്റെ കൈവശം എത്തിയെന്ന് ക്രൈംബ്രാ‌ഞ്ച് പറയുന്നു. ഐപിസി 201ആം വകുപ്പ് പ്രകാരമാണ് ശരത്തിനെ പ്രതി ചേർത്തത്. നടപടികൾ തുടരന്വേഷണം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ്. ശരത്തിനെ മാത്രം പ്രതിയാക്കി അന്തിമ കുറ്റപത്രം അടുത്ത തിങ്കളാഴ്ച നൽകും

നടിയെ ആക്രമിച്ച കേസിൽ ഇനി ആകെ പത്ത് പ്രതികൾ ആണുള്ളത്. ക്രൈംബ്രാഞ്ച് തയാറാക്കുന്ന അധിക കുറ്റപത്രത്തിലാണ് പ്രതിപ്പട്ടിക പുതുക്കി നൽകുന്നത്.ശരത് ഉൾപ്പെടെ ഇതേവരെ പ്രതിയാക്കിയത് 15 പേരെ . രണ്ട് പേരെ ഹൈക്കോടതി നേരത്തെ വെറുതെവിട്ടു. മൂന്ന് പ്രതികളെ മാപ്പുസാക്ഷികളാക്കി. ദിലീപ് എട്ടാം പ്രതിയായി തുടരും

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസ്; മുൻകൂര്‍ ജാമ്യാപേക്ഷയിൽ വാദം പൂര്‍ത്തിയായി, ഉത്തരവ് മറ്റന്നാള്‍
ദിലീപിനെതിരായ തെളിവുകളെല്ലാം കോടതിയിൽ പൊളിച്ചടുക്കി; ബാലചന്ദ്രകുമാറിന്‍റെ മൊഴിയും തെളിയിക്കാനായില്ല,സാക്ഷികള്‍ കൂറുമാറിയതും പ്രതിഭാ​ഗത്തിന് അനുകൂലമായി