സൈബറിടത്തിൽ സംഘടിത അധിക്ഷേപം; രാഹുൽ ഈശ്വറിനെതിരെ പരാതി നൽകി ഹണി റോസ്

Published : Jan 11, 2025, 04:32 PM IST
സൈബറിടത്തിൽ സംഘടിത അധിക്ഷേപം; രാഹുൽ ഈശ്വറിനെതിരെ പരാതി നൽകി ഹണി റോസ്

Synopsis

സെൻട്രൽ പൊലീസ് സ്റ്റേഷനിലാണ് ഹണി റോസ് പരാതി നൽകിയത്. സൈബർ ഇടങ്ങളിൽ തനിക്കെതിരെ രാഹുൽ സംഘടിത ആക്രമണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹണി റോസിന്‍റെ പരാതി.

കൊച്ചി: ബോബി ചെമ്മണ്ണൂരിന് പിന്നാലെ രാഹുൽ ഈശ്വറിനെതിരെ പരാതി നൽകി ഹണി റോസ്. സെൻട്രൽ പൊലീസ് സ്റ്റേഷനിലാണ് ഹണി റോസ് പരാതി നൽകിയത്. സൈബർ ഇടങ്ങളിൽ തനിക്കെതിരെ രാഹുൽ സംഘടിത ആക്രമണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹണി റോസിന്‍റെ പരാതി. അതിനിടെ ബോബി ചെമ്മണ്ണൂർ നടത്തിയ എല്ലാ അശ്ലീല പരാമർശങ്ങളും ശേഖരിക്കുമ്മെന്നും ജാമ്യത്തെ എതിർത്തു കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.

'രാഹുൽ ഈശ്വർ, ഞാനും എന്റെ കുടുബവും കടുത്ത മാനസിക സംഘർഷത്തിലൂടെയാണ് കടന്ന് പോകുന്നത് അതിന് പ്രധാന കാരണക്കാരിൽ ഒരാൾ ഇപ്പോൾ താങ്കൾ ആണ്.' ഇങ്ങനെ വിവരിച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളിലെ പോസ്റ്റിട്ടതിന് പിന്നാലെയാണ് ഹണി റോസ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. താൻ ബോബി ചെമ്മണ്ണൂരിനെതിരെ കൊടുത്ത പരാതിയുടെ ഗൗരവം ചോർത്തിക്കളായാനും, ജനങ്ങളുടെ പൊതുബോധം തനിക്കെതിരെ തിരിക്കാനുമാണ് രാഹുൽ ഈശ്വറിന്റെ ശ്രമമെന്ന് ഹണി റോസ് ആരോപിക്കുന്നു. സൈബർ ഇടത്തിലൂടെ സംഘടിതമായ ഒരു ആക്രമണമാണ് രാഹുൽ ഈശ്വർ ആസൂത്രണം ചെയ്യുന്നതെന്നും ഹണി പറയുന്നു. വസ്ത്രം സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്നുവെന്നും വ്യക്തമാക്കിയാണ് രാഹുലിനെതിരെ നിയമ നടപടിക്ക് തുടക്കമിടുന്ന കാര്യം ഹണി വ്യക്തമാക്കിയത്.

Also Read: ജാമ്യം എതിർക്കാൻ ബോബി ചെമ്മണ്ണൂരിൻ്റെ യു ട്യൂബ് വീഡിയോകൾ; ഹണി റോസിൻ്റെ മൊഴി വീണ്ടും രേഖപ്പെടുത്തുമെന്ന് പൊലീസ്

തന്റെ തൊഴിലിന് നേരെ വരുന്ന ഭീഷണികൾ, തൊഴിൽ നിഷേധ.ഭീഷണി, അശ്ലീല സന്ദേശങ്ങൾ, ദ്വയാർത്ഥ പ്രയോഗം ഇതിനൊക്കെ കാരണം രാഹുൽ ഈശ്വറാണെന്ന് കടുത്ത വിമർശനവും ഹണി ഉന്നയിക്കുന്നു. രാഹുലിനെതിരെ ഹണിയുടെ രണ്ടാമത്തെ പോസ്റ്റാണിത്. അതിനിടെ റിമാൻഡിൽ കഴിയുന്ന ബോബി ചെമ്മണ്ണൂരിനെ ഏത് വിധേനയും പൂട്ടാനുള്ള നീക്കത്തിലാണ് പൊലീസ്. ബോബി നേരത്തെ നടത്തിയ അശ്ലീല ദ്വയാർത്ഥ പ്രയോഗങ്ങളുടെ എല്ലാം വീഡിയോകളും ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. എല്ലാം ബോബി ചെമ്മാണ്ണൂരിന്റെ ജാമ്യത്തെ എതിർത്ത് കോടതിയിൽ ഹാജരാക്കും. ചൊവ്വാഴ്ചയാണ് ബോബിയുടെ ജാമ്യം ഹൈക്കോടതി പരിഗണിക്കുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കൾ കൈവശം ഉണ്ടെന്ന് മണി പറഞ്ഞു; വ്യവസായിയുടെ മൊഴിയിൽ കൂടുതൽ വ്യക്തത
പത്തനംതിട്ടയിൽ വാൻ നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറി, ഒരാള്‍ മരിച്ചു, പത്തുപേര്‍ക്ക് പരിക്ക്, തിരുവനന്തപുരത്തും അപകടം