തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കൽ; സമയം നീട്ടി ചോദിച്ച് അദാനി

By Web TeamFirst Published Jun 18, 2021, 12:44 PM IST
Highlights

ജനുവരി 19ലെ കരാറനുസരിച്ച് 180 ദിവസത്തിനുള്ളിൽ ആണ് വിമാനത്താവളം ഏറ്റെടുക്കേണ്ടത്. കൊവിഡ് വ്യാപനം സൃഷ്ടിച്ച തടസങ്ങൾ ചൂണ്ടിക്കാണിച്ചാണ് സമയം ആവശ്യപ്പെട്ടത്.

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കലിൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയോട് സമയം നീട്ടി ചോദിച്ച് അദാനി. ജയ്പൂർ, ഗുഹാവത്തി, തിരുവനന്തപുരം വിമാനത്താവളങ്ങൾ ഏറ്റെടുക്കാൻ ആറ് മാസത്തെ സമയം കൂടി അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ജനുവരി 19ലെ കരാറനുസരിച്ച് 180 ദിവസത്തിനുള്ളിൽ ആണ് വിമാനത്താവളം ഏറ്റെടുക്കേണ്ടത്. കൊവിഡ് വ്യാപനം സൃഷ്ടിച്ച തടസങ്ങൾ ചൂണ്ടിക്കാണിച്ചാണ് സമയം ആവശ്യപ്പെട്ടത്. എയർപോർട്ട് അതോറിറ്റിയുടെ ബോർഡ് വിഷയത്തിൽ ഈ മാസം അവസാനം തീരുമാനമെടുക്കും. കഴിഞ്ഞ വര്‍ഷം ലക്നൗ അടക്കമുള്ള വിമാനത്താവളങ്ങള്‍ ഏറ്റെടുക്കുന്നതിന് അദാനി ഗ്രൂപ്പിന് സമയം നീട്ടി നല്‍കിയിരുന്നു.

click me!