ചേരാനല്ലൂർ വാഹനാപകടം: 17കാരൻ്റെ പിതാവായ അഡീഷണൽ ജഡ്ജി ചോദ്യമുനയിൽ; പൊലീസ് ക്ലബ്ബിൽ പുരോ​ഗമിക്കുന്നു

Published : Oct 28, 2026, 04:17 PM ISTUpdated : Oct 28, 2026, 04:24 PM IST
police club

Synopsis

ചേരാനല്ലൂർ വാഹനാപകടവുമായി ബന്ധപ്പെട്ട് 17കാരൻ്റെ പിതാവായ അഡീഷണൽ ജഡ്ജിയെ ആലുവ പൊലീസ് ക്ലബ്ബിൽ ചോദ്യം ചെയ്തുവരികയാണ്. ഉച്ചയ്ക്ക് 2:40 ഓടെയാണ് ജഡ്ജിയെ വിളിച്ചു വരുത്തിയത്.

കൊച്ചി: ചേരാനല്ലൂർ വാഹനാപകടവുമായി ബന്ധപ്പെട്ട് 17കാരൻ്റെ പിതാവായ അഡീഷണൽ ജഡ്ജി ചോദ്യമുനയിൽ. ആലുവ പൊലീസ് ക്ലബ്ബിൽ ജഡ്ജിയെ ചോദ്യം ചെയ്തുവരികയാണ്. ഉച്ചയ്ക്ക് 2:40 ഓടെയാണ് ജഡ്ജിയെ വിളിച്ചു വരുത്തിയത്. കേസിൽ ജഡ്ജിനെ പ്രതി ചേർത്തിരുന്നു. അതേസമയം, ജഡ്ജിക്കെതിരെ തിടുക്കപ്പെട്ട് നടപടി വേണ്ടെന്നാണ് ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ തീരുമാനം. നടപടി പൊലീസ് അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രണ്ട് ദിവസത്തിന് ശേഷം മതിയെന്നും ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അറിയിച്ചു. ജഡ്ജിയെ സസ്പെൻഡ് ചെയ്യണമെന്നായിരുന്നു തൃശ്ശൂർ ജില്ലയുടെ ചുമതലയുള്ള ഹൈക്കോടതി ജഡ്ജിയുടെ റിപ്പോർട്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വോട്ടവകാശം എന്നെന്നേക്കുമായി നിഷേധിക്കാനാകുമോ, 43 ലക്ഷം പേർ എവിടെ? ഇലക്ഷൻ കമ്മീഷനോട് ചോദ്യവുമായി സുപ്രീം കോടതി
സോഷ്യൽ മീഡിയയും എഐയും ഉപയോഗിച്ച് വ്യാജ ലോട്ടറി തട്ടിപ്പ്: വലിയ സാമ്പത്തിക നഷ്ടമെന്ന് മുഖ്യമന്ത്രി; കർശന നടപടിയെടുക്കുമെന്ന് നിയമസഭയിൽ ഉറപ്പ്