
തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറുമാറുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളിലെ പരസ്യ പ്രതികരണങ്ങളിൽ സിപിഐക്കുള്ളിൽ കടുത്ത അഭിപ്രായ ഭിന്നത. മുന്നണി മര്യാദ പാലിക്കാത്ത പ്രതികരണങ്ങൾ അംഗീകരിക്കാനാകില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിര്‍വ്വാഹക സമിതിയിൽ നിലപാടെടുക്കുകയായിരുന്നു. സംസ്ഥാന സെക്രട്ടറിക്ക് അപ്പുറം വക്താക്കൾ വേറെ വേണ്ടെന്നാണ് പ്രകാശ് ബാബുവിന് ബിനോയ് വിശ്വത്തിന്‍റെ മറുപടി.
ആര്‍എസ്എസ് നേതാക്കളെ ഊഴമിട്ട് കണ്ട എഡിജിപി ഇടത് നയസമാപനങ്ങൾക്ക് പറ്റിയ ആളല്ലെന്നും ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റമമെന്നും സിപിഐയുടെ ഉറച്ച നിലപാടാണ്. അതിൽ വിട്ടുവീഴ്ചയില്ലെന്ന് പറയുമ്പോഴും ഇതെ കുറിച്ചുള്ള പരസ്യ പ്രതികരണങ്ങൾ ദോഷം ചെയ്തെന്ന വിലയിരുത്തലാണ് ബിനോയ് വിശ്വത്തിന്. അന്വേഷണ റിപ്പോര്‍ട്ട് വരട്ടെ അതിന് ശേഷം നടപടി എന്ന മുഖ്യമന്ത്രിയുടെയും പാര്‍ട്ടി സെക്രട്ടറിയുടേയും നിലപാടിന് കാക്കണമായിരുന്നു. അതിനപ്പുറം ചാടിക്കയറിപ്പറഞ്ഞ അഭിപ്രായങ്ങൾ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയെന്നും പാര്‍ട്ടി നിലപാട് സെക്രട്ടറി പറയുമെന്നും നിര്‍വ്വാഹക സമിതിയിൽ ബിനോയ് വിശ്വം ഓര്‍മ്മിപ്പിച്ചു. എഡിജിപിയെ മാറ്റുന്ന കാര്യത്തിൽ തീരുമാനം വൈകിയെന്ന അഭിപ്രായം ഇല്ലെന്നാണ് മന്ത്രി കെ രാജന്‍റെ പ്രതികരണം.
പാര്‍ട്ടി പത്രത്തിൽ നിലപാട് കടുപ്പിച്ച് ലേഖനം എഴുതിയതും പരസ്യ പ്രതികരണം നടത്തിയതും പ്രകാശ് ബാബുവാണ്. സംസ്ഥാന സെക്രട്ടറി നിലപാട് പറഞ്ഞതിന് ശേഷമാണ് ലേഖനം എഴുതിയതെന്നാണ് പ്രകാശ് ബാബുവിന്‍റെ മറുപടി. മയപ്പെടുത്തിയ ധാര്‍മ്മികതയുമായി മുന്നോട്ട് പോകാനാകില്ലെന്നും സിപിഎമ്മിന് സമരസപ്പെടുന്ന നിലപാടാണ് പല പ്രശ്നങ്ങളിലും ബിനോയ് വിശ്വത്തിന് ഉള്ളതെന്നും പ്രകാശ് ബാബു പക്ഷത്തിന് അഭിപ്രായമുണ്ട്. പാർട്ടിക്കകത്ത് ഉരുണ്ടുകൂടുന്ന പടയൊരുക്കം തന്നെയാണ് എഡിജിപി വിഷയത്തിലെ പരസ്യ പ്രതികരണങ്ങൾക്ക് പിന്നിലുമെന്നാണ് വിലയിരുത്തുന്നത്.
പോരാട്ടം അവസാനിപ്പിച്ച് ചിത്രലേഖ വിടവാങ്ങി; അന്ത്യം അർബുദ ബാധയെ തുടർന്ന് 48-ാം വയസ്സിൽ
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam