കൊവിഡിനെ ചെറുക്കാൻ ‘ജീവവായു’ ഒരുക്കി ആദിശങ്കര എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ

By Web TeamFirst Published Apr 8, 2020, 6:04 PM IST
Highlights

ആധുനിക വെന്റിലേറ്ററിൽ ഉണ്ടാകുന്ന കൃത്രിമ ശ്വസന സഹായം, പ്രഷർ മോണിറ്ററിംഗ് തുടങ്ങിയ സംവിധാനങ്ങളോട് കൂടിയാണ് ചിലവ് കുറഞ്ഞ എമർജൻസി വെന്റിലേറ്റർ ആദിശങ്കര കോളേജിലെ വിദ്യാർത്ഥികൾ നിർമ്മിച്ചിരിക്കുന്നത്. 

കൊച്ചി: കൊവിഡ് 19 നെ ചെറുക്കാൻ എമർജൻസി വെന്റിലേറ്റർ നിർമ്മിച്ച് എറണാകുളം കാലടി ആദിശങ്കര എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ. വെറും ഏഴായിരം രൂപ ചെലവിട്ടാണ് നൂതന സജ്ജീകരണങ്ങളോടുകൂടിയ വെന്റിലേറ്റർ നിർമ്മിച്ചിരിക്കുന്നത്.

ആധുനിക വെന്റിലേറ്ററിൽ ഉണ്ടാകുന്ന കൃത്രിമ ശ്വസന സഹായം, പ്രഷർ മോണിറ്ററിംഗ് തുടങ്ങിയ സംവിധാനങ്ങളോട് കൂടിയാണ് ചിലവ് കുറഞ്ഞ എമർജൻസി വെന്റിലേറ്റർ ആദിശങ്കര കോളേജിലെ വിദ്യാർത്ഥികൾ നിർമ്മിച്ചിരിക്കുന്നത്. വെന്റിലേറ്ററിലെ വൈദ്യുതിയുടെ കുറവും ബാറ്ററി ബാക്ക് അപ്പ് ഉൾപ്പെടെയുള്ള വിവരങ്ങളും മുൻകൂട്ടി അറിയാൻ സാധിക്കും. രോഗിയുടെ ആരോഗ്യ നില വ്യക്തമാക്കുന്ന മൊബൈൽ ആപ്പും ജീവവായു എന്ന് പേരിട്ടിരിക്കുന്ന വെന്റിലേറ്ററിന്റെ ഭാഗമാണ്. 

ആദിശങ്കര എൻജിനിയറിംഗ് കോളേജിന്റെ ബിസിനസ് ഇൻക്യൂബറ്ററിൽ പ്രവർത്തിക്കുന്ന ഐക്യൂബ് ഡിസൈൻ സ്റ്റുഡിയോ, റിയോഡ് ലോജിക് പ്രൈവറ്റ് ലിമിറ്റഡ്, മാക്ബീ എന്നീ സ്റ്റാർട്ടപ്പ് കമ്പനികൾ ചേർന്നാണ് വെന്റിലേറ്റർ നിർമ്മിച്ചിരിക്കുന്നത്. രാജ്യത്തെ കൊവിഡ് രോഗികളുടെ ചികിത്സയ്ക്ക് ജീവവായു വെന്റിലേറ്റർ സഹായകരമാകുമെന്നാണ് കോളേജ് അധികൃതരുടെ പ്രതീക്ഷ.

click me!