എഡിഎം നവീൻ ബാബുവിന്റെ മരണം: തുടരന്വേഷണ ഹർജിയിൽ വിധി ഈ മാസം 29ന്

Published : Aug 23, 2025, 01:34 PM ISTUpdated : Aug 23, 2025, 01:53 PM IST
naveen babu

Synopsis

നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ ഹർജിയിലാണ് വിധി പറയുക.

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിലെ തുടരന്വേഷണത്തിൽ ഈ മാസം 29 ന് കോടതി വിധി പറയും. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ ഹർജിയിലാണ് വിധി പറയുക. അന്വേഷണത്തിലെ 13 പിഴവുകള്‍ ചൂണ്ടിക്കാട്ടിയാണ് നവീൻ ബാബുവിന്‍റെ ഭാര്യ മഞ്ജുഷ കോടതിയിൽ ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്. രണ്ട് തവണ കോടതി ഈ കേസ് പരിഗണിച്ചിരുന്നു. ശക്തമായ വാദമാണ് ഉണ്ടായത്. ഈ മാസം 29ന് ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. കണ്ണൂര്‍ മജിസ്ട്രേറ്റ് കോടതിയിലാണ് നവീൻ ബാബുവിന്‍റെ ഭാര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. എന്നാൽ മജിസ്ട്രേറ്റ് കോടതിയിലല്ല, സെഷന്‍സ് കോടതിയിലാണ് തീരുമാനമെടുക്കേണ്ടത് എന്നാണ് പ്രതിഭാഗത്തിന്‍റെ വാദം. തുടരന്വേഷണം വേണോ വേണ്ടയോ എന്ന കാര്യത്തിൽ ഈ മാസം 29 ന് തീരുമാനമുണ്ടായേക്കും. 

PREV
Read more Articles on
click me!

Recommended Stories

കേരളത്തിലെ വിസി നിയമനത്തിൽ അന്ത്യശാസനവുമായി സുപ്രീം കോടതി, 'സമവായത്തിൽ എത്തണം, ഇല്ലെങ്കിൽ യോഗ്യരായവരെ നേരിട്ട് നിയമിക്കും'
കീഴടങ്ങിയേക്കില്ല; ഹൈക്കോടതിയിൽ മുന്‍കൂര്‍ ജാമ്യാപേക്ഷ നൽകി രാഹുൽ മാങ്കൂട്ടത്തിൽ