
തിരുവനന്തപുരം: ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ സ്ഥാനം പത്രങ്ങളിലൂടെ അറിഞ്ഞുവെന്നും കാബിനറ്റ് ബ്രീഫിങ് വന്നിട്ടില്ലെന്നും എം കെ മുനീർ. മുഖ്യമന്ത്രി ഔദ്യോഗികമായി പറഞ്ഞാൽ മാത്രമേ തനിക്ക് അതേക്കുറിച്ച് പറയാനാകൂവെന്നും മുനീർ വിശദമാക്കി. പദവി ഏറ്റെടുക്കാൻ പിന്നാലെ പോയിട്ടില്ല. ക്യാബിനറ്റ് ഡിസിഷനിൽ തനിക്ക് പങ്കാളിത്തം ഇല്ലെന്നും തന്നോട് പറയേണ്ട ആവശ്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് കൺവീനർ പറഞ്ഞിനെ കുറിച്ച് ഒന്നും പറയുന്നില്ല.എല്ലാവർക്കും അഭിപ്രായം പറയാം. പദവിയിൽ കോൺഗ്രസ് അവകാശവാദം ഉന്നയിച്ചോ എന്ന് തനിക്കറിയില്ലെന്നും എംകെ മുനീർ പറഞ്ഞു.
എനിക്ക് പദവി ലഭിച്ചു എന്ന് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചില്ല. അങ്ങനെ ഒരു ഉത്തരവ് വന്നാൽ മാത്രമേ എനിക്ക് പറയാൻ കഴിയൂ. ഭരണപരിഷ്കാര കമ്മീഷൻ ആലങ്കാരിക പദവി അല്ല. ആരെയെങ്കിലും ഉൾപ്പെടുത്താൻ ഉള്ള പദവി അല്ല. യുഡിഎഫ് ചർച്ച ചെയ്യണോ എന്ന് ഞാൻ അല്ല തീരുമാനിക്കേണ്ടത്. ചർച്ച ചെയ്തു എന്നാണ് എന്റെ വിശ്വാസം. കെ സി വേണുഗോപാൽ പറഞ്ഞതിനെക്കുറിച്ച് ഞാൻ പ്രതികരിക്കുന്നില്ല. വാഗ്ദാനങ്ങളുടെ മുകളിൽ ജീവിച്ച വ്യക്തി അല്ല ഞാൻ. പാർട്ടി പറഞ്ഞാൽ എന്തും ഉൾക്കൊള്ളുകയും നടപ്പിലാക്കുകയും ചെയ്യുന്ന വ്യക്തിയാണ്. - യുഡിഎഫ് കൺവീനറും ചെയർമാനും തമ്മിൽ പരസ്പരം സംസാരിച്ച് തീർക്കേണ്ട കാര്യം ആണതെന്നും എം കെ മുനീര്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam