വിവാദങ്ങൾക്കിടെ പ്രഫുൽ പട്ടേൽ ലക്ഷദ്വീപിലേക്ക്, ഭരണ പരിഷ്ക്കാരങ്ങൾ വിലയിരുത്തും

By Web TeamFirst Published Jun 12, 2021, 7:04 PM IST
Highlights

വിവിധ വകുപ്പുകളിൽ നടപ്പാക്കുന്ന പരിഷ്കാരങ്ങൽ വിലയിരുത്തും. അഗത്തിയെത്തുന്ന പ്രഫുൽ പട്ടേൽ 7 ദിവസം ദ്വിപിൽ തങ്ങി സ്ഥിതിഗതികൾ വിലയിരുത്തും.

കൊച്ചി:ഭരണപരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രക്ഷോഭങ്ങൾക്കിടെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ മറ്റന്നാൾ ദ്വീപ് സന്ദർശിക്കും. വിവിധ വകുപ്പുകളിൽ നടപ്പാക്കുന്ന പരിഷ്കാരങ്ങൽ വിലയിരുത്തും. അഗത്തിയെത്തുന്ന പ്രഫുൽ പട്ടേൽ 7 ദിവസം ദ്വിപിൽ തങ്ങി സ്ഥിതിഗതികൾ വിലയിരുത്തും.

വിവിധ പരിഷ്കാരങ്ങൾ എങ്ങനെ നടപ്പാകുന്നു എന്നതിലുള്ള ചർച്ചകളും പുതിയ ഇക്കോ ടൂറിസം പദ്ധതിയടക്കമുള്ളവയുടെ പുരോഗതിയും അദ്ദേഹം വിലയിരുത്തും. അഡ്മിനിസ്ടറ്ററുടെ സന്ദർശനവേളയിൽ പ്രതിഷേധങ്ങളുണ്ടാകാതിരിക്കാൻ ശക്തമായ മുന്നൊരുക്കം ഇതിനകം ദ്വിപുകളിൽ തുടങ്ങിക്കഴിഞ്ഞു. 20ന് സന്ദർശനം പൂർത്തിയാക്കി മടങ്ങാനാണ് തീരുമാനം. 

അതിനിടെ ബേപ്പൂരിൽ നിന്ന് ലക്ഷദ്വീപിലേക്കുള്ള ചരക്ക് നീക്കം പൂർണ്ണമായി മംഗലാപുരത്തേക്ക് മാറ്റാൻ തീരുമാനിച്ചു. ബേപ്പൂരിലെ  ഉന്നത ഉദ്യോഗസ്ഥനെയടക്കം ആറ് പേരെ മംഗലാപുരം തുറമുഖത്തെ നോഡൽ ഓഫീസറാക്കി മാറ്റി  നിയമിച്ചു. 

കാലങ്ങളായി ബേപ്പൂർ വഴി നടക്കുന്ന ദ്വീപിലേക്കുള്ള ചരക്ക് നീക്കമാണ് പുതിയ അഡ്മിനിസ്ടേറ്റർ മംഗലാപുരത്തേക്ക് മാറ്റുന്നത്. ഇതിന്‍റെ തുടച്ചയായാണ് മംഗലാപുരത്തെ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ബേര്രൂർ തുറമുഖത്തെ ഉന്നതനെയടക്കം ആറ് പേരെ നോഡൽ ഓഫീസറാക്കി മംഗലാപുരത്തും നിയമിച്ചത്. മംഗലാപുരം വഴി ചരക്ക് നീക്കം തുടങ്ങുന്നത് സമയലാഭവും പണലാഭവും ഉണ്ടാക്കുമെന്നാണ് ഭരണകൂടം പറയുന്നത്. എന്നാൽ കേരളവുമായുള്ള ബന്ധം വിച്ഛേദിക്കുന്നതിനുള്ള നീക്കമായാണ് ഈ നടപടിയെ കാണുന്നത്.

click me!