'അപ്പുക്കുട്ടന്മാരോടാണ്'; രാഹുൽ ഗാന്ധിയെ അയോ​ഗ്യനാക്കിയ ദിവസം ദില്ലിയിലുണ്ടായിരുന്നില്ലെന്ന് അടൂർ പ്രകാശ് എംപി

By Web TeamFirst Published Mar 26, 2023, 10:05 PM IST
Highlights

ആലപ്പുഴയിൽ പാർട്ടി ഏൽപ്പിച്ച പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു താനെന്നും അതിന്റെ ചിത്രങ്ങളും കുറിപ്പുകളും നേരത്തെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നെന്നും അടൂർ പ്രകാശ് എംപി കുറിച്ചു.

തിരുവനന്തപുരം: രാഹുൽ ​ഗാന്ധിയെ അയോ​ഗ്യനാക്കിയ ദിവസം ദില്ലിയിലുണ്ടായിരുന്നില്ലെന്ന് വെളിപ്പെടുത്തി അടൂർ പ്രകാശ് എംപി. ഫേസ്ബുക്ക് കുറിപ്പിലാണ് അടൂർ പ്രകാശ് ഇക്കാര്യം അറിയിച്ചത്. ആലപ്പുഴയിൽ പാർട്ടി ഏൽപ്പിച്ച പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു താനെന്നും അതിന്റെ ചിത്രങ്ങളും കുറിപ്പുകളും നേരത്തെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നെന്നും അടൂർ പ്രകാശ് എംപി കുറിച്ചു. വൈക്കം സത്യാഗ്രഹം ശതാബ്‌ദി ആഘോഷങ്ങളോട് അനുബന്ധിച്ചു കെ.പി.സി.സി സംഘടിപ്പിക്കുന്ന അയിത്തോച്ചാടന ജ്വാല പദയാത്രയുടെ ഭാ​ഗമായി ടി കെ മാധവന്റെ ചെട്ടികുളങ്ങരയിലെ സ്‌മൃതി മണ്ഡപത്തിൽ നിന്നും വൈക്കം വരെ 80കിലോമീറ്റർ പദയാത്ര നയിക്കുവാൻ കോൺഗ്രസ്‌ പാർട്ടി എനിക്ക് ചുമതല നൽകിയതിനാൽ അതിന്റെ സംഘാടനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ അഞ്ച്ദി വസങ്ങളായി ഞാൻ ആലപ്പുഴയിലെ വിവിധ യോഗങ്ങളിൽ പങ്കെടുക്കുക ആയിരുന്നുവെന്നും എംപി വ്യക്തമാക്കി. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

 #അപ്പുക്കുട്ടന്മാരോടാണ്,
രാഹുൽജിയെ അയോഗ്യനാക്കിയ ഇന്ത്യൻ ജനാധിപത്യത്തിലെ ആ കറുത്ത ദിനത്തിൽ ഞാൻ ഡൽഹിയിൽ ഉണ്ടായിരുന്നില്ല.
അതിനും രണ്ട് ദിവസം മുമ്പേ മുതൽ ആലപ്പുഴയിൽ പാർട്ടി എനിക്ക് ചുമതല നൽകിയ വിവിധ യോഗങ്ങളിൽ പ്രസംഗിക്കുന്ന ചിത്രങ്ങളും രാഹുൽജിയെ അയോഗ്യനാക്കിയതിൽ പ്രതിഷേഷിച്ചു നടത്തിയ യോഗത്തിൽ പങ്കെടുത്തതും എന്റെ ഇതേ പേജിലും കൂടാതെ ചിത്രങ്ങൾ അടക്കം വിവിധ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തത് ദേശാഭിമാനിയും കൈരളിയും മാത്രം ലോകമെന്ന് കരുതുന്ന സഖാവ് അപ്പുക്കുട്ടന്മാർ (കോന്നിയിലെ മാത്രം) അറിയാതെ പോയതിൽ എനിക്ക് ഒട്ടും അതിശയമില്ല.
#എന്നാൽ ഒരു ജനപ്രതിനിധി ഇത്രയും തരംതാണ കപട പ്രസ്താവന സമൂഹ മാധ്യമങ്ങളിലൂടെ അറിയിക്കുന്നത് #കോന്നിയുടെ_മഹിമക്ക്_മങ്ങൽ ഏൽപ്പിക്കുന്നതാണ്.
#പ്രിയപ്പെട്ടവരെ,
#വൈക്കം_സത്യാഗ്രഹം_ശതാബ്‌ദി ആഘോഷങ്ങളോട് അനുബന്ധിച്ചു കെ.പി.സി.സി സംഘടിപ്പിക്കുന്ന #അയിത്തോച്ചാടന ജ്വാല #പദയാത്ര
സാമൂഹിക പരിഷ്‌കർത്താവും സമുദായ സംഘടനാ നേതാവും വൈക്കം സത്യാഗ്രഹത്തിന് നേതൃത്വം നൽകിയ നവോത്ഥാന നായകനും ക്ഷേത്ര പ്രവേശന പ്രസ്ഥാനങ്ങളുടെ പിതാവുമായ ദേശാഭിമാനി ടി കെ മാധവന്റെ ചെട്ടികുളങ്ങരയിലെ സ്‌മൃതി മണ്ഡപത്തിൽ നിന്നും വൈക്കം വരെ #80കിലോമീറ്റർ #പദയാത്ര നയിക്കുവാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പാർട്ടി എനിക്ക് ചുമതല നൽകിയത് പ്രകാരം അതിന്റെ സംഘാടനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ #അഞ്ച്_ദിവസങ്ങളായി ഞാൻ ആലപ്പുഴയിലെ വിവിധ യോഗങ്ങളിൽ പങ്കെടുക്കുക ആയിരുന്നു.
ഇന്നലെ അയിത്തോച്ചാടന ജ്വാല #പദയാത്ര ബഹു. കെപിസിസി പ്രസിഡന്റ് ശ്രീ. കെ. സുധാകരൻ ഉത്ഘാടനം ചെയ്തു. യാത്ര ഇന്നലെ രാത്രി കായംകുളത്ത് സമാപിച്ചു.
#നാളെ രാവിലെ രാമപുരത്ത് നിന്നും ആരംഭിച്ചു വൈകുന്നേരം അമ്പലപ്പുഴയിൽ സമാപിക്കും.
30 ന് പദയാത്ര വൈക്കത്ത് എത്തിച്ചേരും.
ജനാധിപത്യത്തിന്റെ മരണ മണി മുഴങ്ങുന്ന ഈ വേളയിൽ #ഈ_ചരിത്ര_യാത്രയിൽ പങ്കെടുക്കുവാൻ നിങ്ങളും എന്നോടൊപ്പം ഉണ്ടാവണം..

click me!