ദത്ത് വിവാദം, ഒത്തുകളി സംശയിക്കുന്നതായി അനുപമ, സമരം തുടരും

By Web TeamFirst Published Nov 15, 2021, 9:12 PM IST
Highlights

ഷിജു ഖാന്റെ മാത്രം തെറ്റെന്ന നിലയിലാണ് സിഡബ്ല്യൂസിയുടെ നിലപാട്. ഇത് പൂർണമായി അംഗീകരിക്കാനാവില്ല. സിഡബ്ല്യൂസിയുടെ ഭാഗത്തും തെറ്റ് സംഭവിച്ചിട്ടുണ്ട്. കോടതി കേസ് പരിഗണിക്കുന്ന സമയത്ത് ഡിഎൻഎ നടപടികൾ നടക്കുമെന്ന് കരുതുന്നില്ലെന്നും ശിശുക്ഷേമ സമിതിക്ക് മുന്നിലെ സമരം തുടരുമെന്നും അനുപമ പറഞ്ഞു. 

തിരുവനന്തപുരം: ദത്ത് (adoption)വിവാദത്തിൽ ഒത്തുകളി സംശയിക്കുന്നതായി അനുപമ (anupama). ശിശുക്ഷേമ സമിതിയും സിഡബ്ല്യൂസിയും (cwc) പരസ്പരം പഴിചാരുകയാണെന്നും ഇവരുവരുടേയും വാദങ്ങളിൽ ആശയക്കുഴപ്പമുണ്ടെന്നും അനുപമ ആരോപിച്ചു. കേസ് പരിഗണിക്കുന്ന വഞ്ചിയൂർ കുടുംബ കോടതി നിർദ്ദേശ പ്രകാരമുള്ള നടപടികൾക്കായി സിഡബ്ല്യൂസിക്ക് മുമ്പാകെ ഹാജരായതിന് ശേഷമാണ് അനുപമയുടെ പ്രതികരണം. 

''ഷിജു ഖാന്റെ മാത്രം തെറ്റെന്ന നിലയിലാണ് സിഡബ്ല്യൂസിയുടെ നിലപാട്. ഇത് പൂർണമായി അംഗീകരിക്കാനാവില്ല. സിഡബ്ല്യൂസിയുടെ ഭാഗത്തും തെറ്റ് സംഭവിച്ചിട്ടുണ്ട്. കോടതി കേസ് പരിഗണിക്കുന്ന സമയത്ത് ഡിഎൻഎ നടപടികൾ നടക്കുമെന്ന് കരുതുന്നില്ലെന്നും ശിശുക്ഷേമ സമിതിക്ക് മുന്നിലെ സമരം തുടരുമെന്നും'' അനുപമ പറഞ്ഞു. 

സിഡബ്യുസി ചെയർപേഴ്സണും ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറിയും രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് അനുപമ സമരം തുടരുകയാണ്. ശിശു ദിനത്തിൽ  ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിന് മുന്നിൽ കുഞ്ഞിനായി തൊട്ടിൽകെട്ടിയായിരുന്നു കഴിഞ്ഞ ദിവസം അനുപമയുടെ സമരം. സമിതി ആസ്ഥാനത്ത് ശിശുദിനാഘോഷ പരിപാടികൾ നടക്കുമ്പോഴായിരുന്നു പുറത്ത് അനുപമയുടെ വേറിട്ട സമരം.

മോഡലുകളുടെ അപകട മരണം,'കാർ അമിത വേഗത്തിൽ, ഓഡികാർ വന്ന വിവരമറിഞ്ഞത് ആശുപത്രിയിൽവെച്ച്': ഡിനിൽ ഡേവിസ്

അതിനിടെ, അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ കേസിൽ ഒന്നാം പ്രതി അനുപമയുടെ അച്ഛൻ ജയചന്ദ്രൻ മുൻകൂർ ജാമ്യാപേക്ഷ നൽകി. താനറിയാതെ വ്യാജ രേഖകളുണ്ടാക്കി കുഞ്ഞിനെ ദത്തു നൽകിയെന്നാണ് മാതാപിതാക്കള്‍ക്കും സഹോദരിക്കുമെതിരെയുള്ള അനുപമയുടെ കേസ്. കേസിൽ അനുപമയുടെ അമ്മ ഉള്‍പ്പെടെ അഞ്ചു പ്രതികള്‍ക്ക് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. ജയചന്ദ്രൻ മാത്രം മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചിരുന്നില്ല. കേസന്വേഷണം ഊർജ്ജിതമാകുന്നതിടെയാണ് ഒന്നാം പ്രതി ജയചന്ദ്രൻ തിരുവനന്തപുരം സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്. വ്യാഴാഴ്ച ജാമ്യാപേക്ഷ പരിഗണിക്കും.

 

click me!