
ആലപ്പുഴ/പാലക്കാട്: സംസ്ഥാനത്ത് പ്രതിസന്ധി സൃഷ്ടിച്ച് കൊവിഡ് രോഗബാധ കൂടുതൽ പേരിലേക്ക്. പാലക്കാട് ഒരു അഡ്വക്കേറ്റിനും ചേര്‍ത്തലയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. കൂടുതൽ പേര്‍ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച സാഹചര്യത്തിൽ എറണാകുളം കൂത്താട്ടുകുളം നഗരസഭ പരിധിയിൽ ബുധനാഴ്ച വൈകിട്ട് വരെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.
ആലപ്പുഴ ചേർത്തല നഗരത്തിൽ വീണ്ടും ആശങ്ക ഉയരുകയാണ്. ഒരു കുടുംബത്തിലെ മൂന്ന് പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ചേർത്തല തെക്കെ അങ്ങാടിയിലെ ഫ്രൂട്ട്സ് വ്യാപാരിക്കും ഭാര്യയ്ക്കും, മകനുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവരുടെ മറ്റൊരു മകനും കുടുംബവും ക്വാറന്‍റീനിലാണ്. നഗരസഭ മുപ്പതാം വാർഡ് അർത്തുങ്കൽ ബൈപ്പാസിന് സമീപത്ത് താമസിക്കുന്ന ഇവരുടെ രോഗ ഉറവിടം വ്യക്തമല്ലെന്നത് ആശങ്കയുണ്ടാക്കുന്നു. ഇവരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കുന്നത് പുരോഗമിക്കുകയാണ്.
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; ആലപ്പുഴയില്‍ ചികിത്സയിലിരിക്കെ മരിച്ചയാള്‍ക്ക് രോഗം സ്ഥിരീകരിച്ചു
പാലക്കാട് ഒരു അഭിഭാഷകന് കൊവിഡെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹം ഹാജരായ പാലക്കാട് അതിവേഗ കോടതിയും ചിറ്റൂർ മുൻസിഫ് കോടതിയും താൽക്കാലികമായി അടച്ചു. ഇദ്ദേഹത്തിന്‍റെയും സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുകയാണ്. അതേ സമയം എറണാകുളം കൂത്താട്ടുകുളം നഗരസഭ പരിധിയിൽ ബുധനാഴ്ച വൈകിട്ട് വരെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ഇവിടെ 3 പേർക്ക് രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെ കൂടുതൽ പേർ രോഗലക്ഷണം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് നടപടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam