ഫാഷൻ ​ഗോൾഡ് തട്ടിപ്പ് കേസ്: സത്യവാങ്ങ്മൂലത്തിലെ ഒപ്പ് തന്‍റേതല്ല, ഗൂഢാലോചന നടന്നുവെന്ന് അഡ്വ ഷുക്കൂർ

Published : Jul 27, 2023, 07:43 AM ISTUpdated : Jul 27, 2023, 12:27 PM IST
ഫാഷൻ ​ഗോൾഡ് തട്ടിപ്പ് കേസ്: സത്യവാങ്ങ്മൂലത്തിലെ ഒപ്പ് തന്‍റേതല്ല, ഗൂഢാലോചന നടന്നുവെന്ന് അഡ്വ ഷുക്കൂർ

Synopsis

കേസില്‍ തട്ടിപ്പിന് ഇരയായവർക്കൊപ്പം നിന്ന തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്നും അഡ്വ. ഷുക്കൂര്‍ ആരോപിക്കുന്നു. ഷുക്കൂര്‍ ഉള്‍പ്പടെ നാല് പേര്‍ക്കെതിരെ മേല്‍പ്പറമ്പ് പൊലീസ് വ്യാജ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചതിന് കേസെടുത്തിരുന്നു. 

കാസർകോഡ്: ഫാഷന്‍ ഗോള്‍ഡുമായി ബന്ധപ്പെട്ട സത്യവാങ്ങ്മൂലത്തിലെ ഒപ്പ് തന്‍റേതല്ലെന്ന് നടനും അഭിഭാഷകനുമായ ഷുക്കൂര്‍. കേസില്‍ തട്ടിപ്പിന് ഇരയായവർക്കൊപ്പം നിന്ന തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്നും അഡ്വ. ഷുക്കൂര്‍ ആരോപിക്കുന്നു. ഷുക്കൂര്‍ ഉള്‍പ്പടെ നാല് പേര്‍ക്കെതിരെ മേല്‍പ്പറമ്പ് പൊലീസ് വ്യാജ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചതിന് കേസെടുത്തിരുന്നു. 

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസ് പ്രതിയായ കളനാട് കട്ടക്കാല്‍ സ്വദേശി എസ്.കെ മുഹമ്മദ് കുഞ്ഞി നല്‍കിയ പരാതിയിലാണ് അഡ്വ. ഷുക്കൂര്‍ ഉള്‍പ്പടെ നാല് പേര്‍ക്കെതിരെ കേസെടുത്തത്. സ്ഥാപനത്തിന്‍റെ മാനേജിംഗ് ഡയറക്ടര്‍ ടി.കെ പൂക്കോയ തങ്ങള്‍, മകന് ഹിഷാം, സെക്രട്ടറി സന്ദീപ് സതീഷ് എന്നിവരാണ് മറ്റ് പ്രതികള്‍. മുഹമ്മദ് കുഞ്ഞിയെ കമ്പനി ഡയറക്ടര്‍ ബോർഡില്‍ അംഗമാക്കാന്‍ 2013 ല്‍ വ്യാജ സത്യവാങ്ങ്മൂലം സമർപ്പിച്ചു എന്നാണ് പരാതി. അന്നത്തെ നോട്ടറി അഭിഭാഷകനായിരുന്ന ഷുക്കൂറാണ് സത്യവാങ്ങ്മൂലത്തില്‍ ഒപ്പിട്ടതെന്നും പരാതിയിലുണ്ട്.

മുസ്ലിം പിന്തുടർച്ചാവകാശ നിയമം: ഷുക്കൂർ വക്കീലിന്റെ വിവാഹത്തിനെതിരെ രൂക്ഷ വിമർശനവുമായി കെഎം ഷാജി

എന്നാല്‍ പുറത്ത് വന്ന രേഖകള്‍ താന്‍ സാക്ഷ്യപ്പെടുത്തിയതല്ലെന്നാണ് അഡ്വ. ഷുക്കൂര്‍ വിശദീകരിക്കുന്നത്. ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പിലെ ഇരകള്‍ക്കൊപ്പം നില്‍ക്കുകയും അവര്‍ക്ക് വേണ്ടി പോരാടുകയും ചെയ്ത തന്നെ താറടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അഡ്വ. ഷുക്കൂര്‍ ആരോപിക്കുന്നു. മേല്‍പ്പറമ്പ് പൊലീസിന്‍റെ അന്വേഷണം പൂര്‍ത്തിയായാല്‍ കേസ് ഫയല്‍ ചെയ്യുമെന്നും ഇദ്ദേഹം വ്യക്തമാക്കി. 

'സ്പെഷ്യല്‍ മാരേജ് ആക്ട്'; വിശ്വാസികളുടെ ആത്മവീര്യം തകര്‍ക്കാന്‍ നീക്കം, ഷുക്കൂര്‍ വക്കീലിനെതിരെ പ്രസ്താവന

https://www.youtube.com/watch?v=w6HQsUNUfbA

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കിളിമാനൂരിൽ ദമ്പതികളുടെ മരണത്തിനിടയാക്കിയ സംഭവം; മുഖ്യപ്രതി വിഷ്ണു പിടിയില്‍
അജീഷ് ശിവൻറെ ആത്മഹത്യ: അന്വേഷണം ആരംഭിച്ചു, ലോൺ ആപ്പുകളിൽ നിന്ന് ഭീഷണി സന്ദേശങ്ങൾ വന്നുവെന്ന് കണ്ടെത്തൽ