കോടതിയിലെ പരസ്യ വിമർശനം; ജഡ്ജി ഹണി എം വർഗീസിനെതിരെ കോടതിയലക്ഷ്യ ഹർജിയുമായി അതിജീവിതയുടെ അഭിഭാഷക ടി ബി മിനി

Published : Jan 14, 2026, 05:45 PM IST
Adv. tb Mini, judge honey m varghese

Synopsis

വിചാരണക്കോടതി ജഡ്ജി ഹണി എം വർഗീസ് പരസ്യമായി അപമാനിച്ചുവെന്ന് അഡ്വ ടിബി മിനി ഹർജിയിൽ പറയുന്നു. അതിജീവിതയുടെ അഭിഭാഷകരെ പരസ്യമായി അപമാനിക്കുന്നത് പതിവ് രീതിയെന്നും ഹർജിയിലുണ്ട്. 

കൊച്ചി: ജഡ്ജി ഹണി എം വർഗീസിനെതിരെ കോടതിയലക്ഷ്യ ഹർജിയുമായി അതിജീവിതയുടെ അഭിഭാഷക ടിബി മിനി. വിചാരണക്കോടതിക്കെതിരെ ടിബി മിനി ഹർജി നൽകി. വിചാരണക്കോടതി ജഡ്ജി ഹണി എം വർഗീസ് പരസ്യമായി അപമാനിച്ചുവെന്ന് ഹർജിയിൽ പറയുന്നു. അതിജീവിതയുടെ അഭിഭാഷകരെ പരസ്യമായി അപമാനിക്കുന്നത് പതിവ് രീതിയെന്നും ഹർജിയിലുണ്ട്. വിചാരണ സമയത്ത് അഭിഭാഷക കോടതിയിൽ വന്നത് പത്ത് ദിവസത്തിൽ താഴെയാണെന്നും അരമണിക്കൂർ മാത്രമാണ് അഭിഭാഷക കോടതിയിൽ ഉണ്ടാകാറുള്ളതെന്നുമായിരുന്നു അഡ്വ. ടിബി മിനിക്കെതിരായ വിചാരണ കോടതിയുടെ വിമര്‍ശനം.

കോടതിയിൽ ഉണ്ടാകുമ്പോൾ ഉറങ്ങുന്നതാണ് പതിവ്. വിശ്രമസ്ഥലം എന്ന രീതിയിലാണ് അഭിഭാഷക കോടതിയെ കാണുന്നത്. എന്നിട്ടാണ് പുറത്തുപോയി കോടതിയെ വിമർശിക്കുന്നതെന്നും കോടതി വിമർശിച്ചിരുന്നു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് വിചാരണ കോടതിയുടെ വിമർശനം. അന്ന് കോടതിയിൽ ടിബി മിനി ഹാജരായിരുന്നില്ല. ടിബി മിനി എത്തിയിട്ടില്ലേയെന്ന് ചോദിച്ചുകൊണ്ടാണ് കോടതി വിമര്‍ശനം ഉന്നയിച്ചത്. വിശ്രമിക്കാനാണോ കോടതിയിൽ വരുന്നതെന്നും ഇങ്ങനെയൊക്കെ ചെയ്തശേഷമാണ് പുറത്തുപോയി കോടതിയെ വിമര്‍ശിക്കുന്നതെന്നും വിചാരണക്കോടതി വിമര്‍ശിച്ചിരുന്നു. ഇതിനെതിരെയാണ് ടിബി മിനി ഹർജിയുമായി മുന്നോട്ട് പോവുന്നത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകം, കേരളത്തിൽ നാളെ ആറ് ജില്ലകൾക്ക് അവധി; തൈപ്പൊങ്കൽ ആഘോഷമാക്കാൻ കേരളവും
ഭക്തിസാന്ദ്രം ശബരിമല, മണ്ണിലും വിണ്ണിലും മകരവിളക്കിന്‍റെ പുണ്യം; മകരസംക്രമ പൂജ പൂർത്തിയായി, മകര ജ്യോതി ദർശനത്തിനായി ഭക്തലക്ഷങ്ങൾ ഒഴുകിയെത്തുന്നു