വിസാ കാലാവധി കഴിഞ്ഞിട്ടും ഇന്ത്യയിൽ തുടര്‍ന്ന അഫ്ഗാൻ പൗരൻ ചങ്ങനാശ്ശേരിയിൽ അറസ്റ്റിൽ

Published : Feb 07, 2023, 08:06 PM IST
വിസാ കാലാവധി കഴിഞ്ഞിട്ടും ഇന്ത്യയിൽ തുടര്‍ന്ന അഫ്ഗാൻ പൗരൻ ചങ്ങനാശ്ശേരിയിൽ അറസ്റ്റിൽ

Synopsis

മെഡിക്കൽ വിസയിൽ ഇന്ത്യയിലെത്തിയ ഒസ്മാനി വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് താമസം തുടരുകയായിരുന്നു.

കോട്ടയം: ചങ്ങനാശേരിയിൽ അനധികൃതമായി താമസിച്ചിരുന്ന അഫ്ഗാൻ പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. അഹ്മദ് നസീർ ഒസ്മാനി എന്ന ഇരുപത്തിനാലുകാരനാണ് അറസ്റ്റിലായത്. മെഡിക്കൽ വിസയിൽ ഇന്ത്യയിലെത്തിയ ഒസ്മാനി വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് താമസം തുടരുകയായിരുന്നു. ഡൽഹി,ബാംഗ്ലൂർ എന്നിവിടങ്ങളിൽ താമസിച്ച ശേഷം ചങ്ങനാശേരി ളായിക്കാടുളള ഹോട്ടലിൽ താമസിച്ച് ജോലി ചെയ്യുന്നതിനിടെയാണ് അറസ്റ്റിലാകുന്നത്. ഇയാളെ ജോലിക്കു നിർത്തിയ ഹോട്ടൽ ഉടമയ്ക്കെതിരെയും കേസെടുത്തു. ഒസ്മാനിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
 

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം