വർഷങ്ങൾക്ക് ശേഷം കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും 1000 രൂപ ഓണം അലവൻസ് നൽകും മന്ത്രി സിപി ജോൺ

Published : Aug 22, 2026, 06:31 PM IST
cp john

Synopsis

വർഷങ്ങൾക്ക് ശേഷമാണ് ഈ വിഭാഗം ജീവനക്കാർക്ക് ഉത്സവബത്ത നൽകുന്നത്. സ്ഥിരം ജീവനക്കാർക്കും പെൻഷൻകാർക്കും പുറമെയാണ് ബസ് വാഷിങ് ജീവനക്കാരെക്കൂടി സർക്കാർ പരിഗണിച്ചത്.

തിരുവനന്തപുരം: ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉൽസവബത്ത അനുവദിച്ചതായി ​ഗതാ​ഗത മന്ത്രി സി.പി ജോൺ അറിയിച്ചു. 1000 രൂപ ഓണം അലവൻസ് നൽകാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ബസ് വാഷിങ് ജീവനക്കാർക്ക് ഉൽസവ ബത്ത അനുവദിക്കുന്നത്.

സ്ഥിരം ജീവനക്കാർക്കും താൽക്കാലിക ജീവനക്കാർക്കും പുറമേ 2019ന് ശേഷം ഇത്തവണ പെൻഷൻകാർക്കും ഉൽസവ ബത്ത നൽകാനുള്ള നടപടി നേരത്തെ സ്വീകരിച്ചിരുന്നു. എന്നാൽ, കോർപറേഷനിലെ അടിസ്ഥാന വിഭാ​ഗമായ ബസ് വാഷിങ് ജീവനക്കാരെക്കൂടി ചേർത്തുപിടിക്കേണ്ടതുണ്ടെന്ന സർക്കാർ നയത്തിന്റെ ഭാ​ഗമായാണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു. ജീവനക്കാർക്കും പെൻഷൻകാർക്കും ഉത്സവബത്തയും അഡ്വാൻസും വിതരണം ചെയ്യുന്നതിന് നേരത്തെ 33.92 കോടി രൂപ അനുവദിച്ചിരുന്നു.

ഇതിന് പുറമേയാണ് വാഷിങ് ജീവനക്കാർക്ക് അലവൻസിന് തുക നൽകുന്നത്. സ്ഥിരം ജീവനക്കാർക്ക് 10,000 രൂപ ഓണം അഡ്വാൻസ് നൽകാനായി 21.5 കോടി രൂപയും പെൻഷൻകാർക്ക് 1250 രൂപ ഉത്സവബത്ത നൽകുന്നതിന് 5.32 കോടി രൂപയും പ്രത്യേക ധനസഹായമായി അനുവദിച്ചിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ജീവനക്കാരുടെ ആത്മാർഥതയും അർപ്പണബോധവും പരിഗണിച്ചാണ് ഓണം ഫെസ്റ്റിവൽ ആനുകൂല്യങ്ങൾ നൽകാൻ തീരുമാനിച്ചതെന്ന് മന്ത്രി അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കേരള പോലീസ് ബാൻഡിലേക്ക് 126 സേനാംഗങ്ങൾ കൂടി; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അഭിവാദ്യം സ്വീകരിച്ചു
സൗജന്യ ഭക്ഷ്യകിറ്റ്, ഓണത്തിന് എല്ലാ എഎവൈ കാർഡുടമകൾക്കും, ആഗസ്റ്റ് 31 വരെ റേഷൻ കടകളിൽ നിന്നും സ്വീകരിക്കാം