സ്കൂട്ടറിൽ കാറിടിച്ചു ദമ്പതികൾ തെറിച്ചു വീണു; കാർ നിർത്തിയില്ല, 4 കിലോമീറ്ററിനപ്പുറത്ത് ഉപേക്ഷിച്ച നിലയിൽ

Published : Jul 05, 2024, 10:00 AM ISTUpdated : Jul 05, 2024, 10:06 AM IST
സ്കൂട്ടറിൽ കാറിടിച്ചു ദമ്പതികൾ തെറിച്ചു വീണു; കാർ നിർത്തിയില്ല, 4 കിലോമീറ്ററിനപ്പുറത്ത് ഉപേക്ഷിച്ച നിലയിൽ

Synopsis

തിരുമറ്റക്കോട് ദുബായ് റോഡിന് സമീപമുണ്ടായ വാഹനാപകടത്തിൽ ദമ്പതികളായ ഇരിങ്കുറ്റൂർ സ്വദേശികളായ ചന്ദ്രനും, ഭാര്യ സുനിതക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. കൂറ്റനാട് നിന്ന് ഇരിങ്കൂറ്റൂരിലുള്ള ഭാര്യ വീട്ടിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്ന ചന്ദ്രനേയും സുനിതയേയും എതിർ ദിശയിൽ നിന്ന് അമിത വേഗതയിലെത്തിയ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

പാലക്കാട്: ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ കാറിടിച്ച ശേഷം കാർ നിർത്താതെ പോയി. പട്ടാമ്പി സ്വദേശിയുടെ കാർ പിന്നീട് ഞാങ്ങാട്ടിരിയിൽ നിന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. വ്യാഴാഴ്ച രാത്രി എട്ടരയോടെ ആറങ്ങോട്ടുകര കൂട്ടുപാത റോഡിലാണ് സംഭവം. 

തിരുമറ്റക്കോട് ദുബായ് റോഡിന് സമീപമുണ്ടായ വാഹനാപകടത്തിൽ ദമ്പതികളായ ഇരിങ്കുറ്റൂർ സ്വദേശികളായ ചന്ദ്രനും, ഭാര്യ സുനിതക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. കൂറ്റനാട് നിന്ന് ഇരിങ്കൂറ്റൂരിലുള്ള ഭാര്യ വീട്ടിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്ന ചന്ദ്രനേയും സുനിതയേയും എതിർ ദിശയിൽ നിന്ന് അമിത വേഗതയിലെത്തിയ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. എന്നാൽ അപകടത്തിന് ശേഷം കാർ നിർത്തിയിരുന്നില്ല. പിന്നീട് രാത്രി 9 മണിയോടെ 4 കിലോമീറ്റർ അപ്പുറത്ത് ഞാങ്ങാട്ടിരിയിൽ നിർത്തിയിട്ടതായി പൊലീസ് കണ്ടെത്തുകയായിരുന്നു. കാറിന്റെ നമ്പർ പരിശോധിച്ചതിലൂടെ പട്ടാമ്പി സ്വദേശിയുടേതാണ് വാഹനമെന്ന് തിരിച്ചറിഞ്ഞതായി ചാലിശ്ശേരി പൊലീസ് അറിയിച്ചു.

ഓടിക്കൊണ്ടിരിക്കെ കെഎസ്ആര്‍ടിസി ബസ്സിന്റെ ടയറിന് തീപിടിച്ചു; യാത്രക്കാർ സുരക്ഷിതർ

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാഹന ഉടമകൾക്ക് ആശ്വാസം! കേന്ദ്ര സർക്കാർ വർധിപ്പിച്ച ഫീസ് 50 ശതമാനം കുറച്ച് സംസ്ഥാനം; വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധനാ ഫീസ് കുറച്ചു
എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകാനാണ് ശ്രമം; വി ഡി സതീശനെ പിന്തുണയ്ക്കാതെ കോൺഗ്രസ് നേതാക്കൾ