വീണ്ടും കൊവിഡ് മരണം; തൃപ്പൂണിത്തുറ സ്വദേശിനി ആശുപത്രിയിൽ മരിച്ചു, സംസ്ഥാനത്ത് ഇന്ന് നാല് മരണം

Published : Jul 30, 2020, 09:00 PM ISTUpdated : Jul 30, 2020, 09:04 PM IST
വീണ്ടും കൊവിഡ് മരണം; തൃപ്പൂണിത്തുറ സ്വദേശിനി ആശുപത്രിയിൽ മരിച്ചു, സംസ്ഥാനത്ത് ഇന്ന് നാല് മരണം

Synopsis

തൃപ്പൂണിത്തുറ കരിങ്ങാച്ചിറ ചക്കിയാട്ടിൽ ഏലിയാമ്മ (85) ആണ് മരിച്ചത്. ഇതോടെ ഇന്ന് റിപ്പോർട്ട് ചെയ്ത കൊവിഡ് മരണങ്ങളുടെ എണ്ണം നാല് ആയി. 

എറണാകുളം: സംസ്ഥാനത്ത് ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. തൃപ്പൂണിത്തുറ കരിങ്ങാച്ചിറ ചക്കിയാട്ടിൽ ഏലിയാമ്മ (85) ആണ് മരിച്ചത്. ഇതോടെ ഇന്ന് റിപ്പോർട്ട് ചെയ്ത കൊവിഡ് മരണങ്ങളുടെ എണ്ണം നാല് ആയി. 

കൊവിഡ് ന്യുമോണിയ ബാധിച്ച് എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.  ജൂലൈ 23 ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഏലിയാമ്മ ഇന്നു രാത്രി 8 മണിക്കാണ് മരിച്ചത്.

കൊല്ലത്തും കോഴിക്കോടുമാണ് ഇന്ന് മറ്റ് കൊവിഡ് മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്തത്. കോഴിക്കോട് ജില്ലയില്‍ രണ്ട് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് ചികിത്സയിലായിരുന്ന കൊട്ടാരക്കര തലച്ചിറ സ്വദേശി അസ്മബീവി (73) ആണ് കൊല്ലത്ത് മരിച്ചത്. ഇവരെ 20-ാം തിയതിയാണ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗം ഗുരുതരമായതോടെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകവേ ആയിരുന്നു മരണം. 

കോഴിക്കോട് പള്ളിക്കണ്ടി കെ ടി ആലിക്കോയ (77) ആണ് കൊവിഡ് ബാധിച്ച് മരിച്ച മറ്റൊരാള്‍. ഇയാളുടെ നാല് കുടുംബാംഗങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.  63 വയസ്സുകാരനായ മലപ്പുറം സ്വദേശി മുഹമ്മദിന്റേത് ആണ് ജില്ലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ മരണം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇയാള്‍.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കണ്ണൂരിൽ ഹലാൽ ഫായിദാ സഹകരണ ബാങ്ക് വീണ്ടും പ്രവർത്തനം സജീവമാകുന്നു; മാംസ കയറ്റുമതി പദ്ധതി ഉപേക്ഷിച്ചു, വ്യവസായങ്ങൾ തുടങ്ങും
കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു