കരിപ്പൂരില്‍ വീണ്ടും സ്വർണവേട്ട; ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 1088 ഗ്രാം സ്വർണം പിടികൂടി

Published : Nov 21, 2020, 08:26 AM ISTUpdated : Nov 21, 2020, 08:30 AM IST
കരിപ്പൂരില്‍ വീണ്ടും സ്വർണവേട്ട; ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 1088 ഗ്രാം സ്വർണം പിടികൂടി

Synopsis

രണ്ട് യാത്രക്കാരിൽ നിന്നായി 1088 ഗ്രാം സ്വർണമാണ് കസ്റ്റംസ് വിഭാഗം പിടികൂടിയത്. കടത്താൻ ശ്രമിച്ച സ്വർണത്തിന് 48 ലക്ഷം രൂപ വിലവരും.

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. രണ്ട് യാത്രക്കാരിൽ നിന്നായി 1088 ഗ്രാം സ്വർണമാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. കടത്താൻ ശ്രമിച്ച സ്വർണത്തിന് 48 ലക്ഷം രൂപ വിലവരും. ശരീരത്തിൽ ഒളിപ്പിച്ചാണ് യാത്രക്കാർ സ്വർണം കടത്താൻ ശ്രമിച്ചത്.

തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ വൻസംഘം തന്നെ പിടിയിലാവുകയും എൻഐഎ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജൻസികൾ അന്വേഷണം സജീവമാക്കുകയും ചെയ്തിട്ടും സംസ്ഥാനത്ത് സ്വർണക്കടത്ത് നിർബാധം തുടരുകയാണ്. കുഴമ്പ് രൂപത്തിലാക്കിയും അടിവസ്ത്രത്തിലും ദേഹത്തും ഒളിപ്പിച്ചുമാണ് എല്ലാവരും സ്വർണം കടത്തി കൊണ്ടുപോകാൻ ശ്രമിക്കുന്നത്.

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം