ചോക്ലേറ്റിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 10 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

Published : Jan 20, 2021, 10:06 AM ISTUpdated : Jan 20, 2021, 10:25 AM IST
ചോക്ലേറ്റിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 10 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

Synopsis

കാസർഗോഡ് സ്വദേശിയിൽ നിന്നാണ് സ്വർണം പിടികൂടിയത്. 10 ലക്ഷം രൂപ വില വരുന്ന 193 ഗ്രാം സ്വർണമാണ് കസ്റ്റംസ്  ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്.

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ചോക്ലേറ്റിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന സ്വർണം കസ്റ്റംസ് പിടികൂടി. കാസർഗോഡ് സ്വദേശി ഇർഷാദിൽ നിന്നാണ് സ്വർണം പിടികൂടിയത്. 10 ലക്ഷം രൂപ വില വരുന്ന 193 ഗ്രാം സ്വർണമാണ് കസ്റ്റംസ്  ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്.

തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ വൻസംഘം തന്നെ പിടിയിലാവുകയും എൻഐഎ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജൻസികൾ അന്വേഷണം സജീവമാക്കുകയും ചെയ്തിട്ടും സംസ്ഥാനത്ത് സ്വർണക്കടത്ത് നിർബാധം തുടരുകയാണ്. കുഴമ്പ് രൂപത്തിലാക്കിയും അടിവസ്ത്രത്തിലും ദേഹത്തും ഒളിപ്പിച്ചുമാണ് എല്ലാവരും സ്വർണം കടത്തി കൊണ്ടുപോകാൻ ശ്രമിക്കുന്നത്.

PREV
click me!

Recommended Stories

കളം നിറഞ്ഞത് സ്വർണ്ണക്കൊള്ളയും പെണ്ണുകേസും, ബഹ്മാസ്ത്രത്തിൽ കണ്ണുവച്ച് എൽഡിഎഫും യുഡിഎഫും, സുവർണാവസരം നോട്ടമിട്ട് ബിജെപി; ഒന്നാം ഘട്ടത്തിൽ ആവോളം പ്രതീഷ
ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂടിക്കാഴ്ച ശരിവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; 'എകെജി സെൻ്റെറിലായിരുന്നു കൂടിക്കാഴ്ച'