പത്തിനമരങ്ങൾ ഒഴികെ മുറിക്കാം; പട്ടയ ഭൂമിയിൽ നിന്ന് മരം മുറിയ്ക്ക് വഴിയൊരുക്കി വീണ്ടും സർക്കുലർ, വിവാദമായതോടെ പിൻവലിച്ചു

Published : Oct 16, 2026, 10:32 AM IST
forest department circular

Synopsis

പട്ടയ ഭൂമിയിൽ നിന്ന് വ്യാപക മരം മുറിയ്ക്ക് വഴിയൊരുക്കി വീണ്ടും വനം വകുപ്പിന്റെ സർക്കുലർ. പ്രധാന പത്തിന മരങ്ങൾ ഒഴികെ ബാക്കിയുള്ളവ മുറിക്കാമെന്ന് കാണിച്ച് കോട്ടയം ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആണ് ഉത്തരവിറക്കിയത്

കോഴിക്കോട്: പട്ടയ ഭൂമിയിൽ നിന്ന് വ്യാപക മരം മുറിയ്ക്ക് വഴിയൊരുക്കി വീണ്ടും വനം വകുപ്പിന്റെ സർക്കുലർ. പ്രധാന പത്തിന മരങ്ങൾ ഒഴികെ ബാക്കിയുള്ളവ മുറിക്കാമെന്ന് കാണിച്ച് കോട്ടയം ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആണ് ഉത്തരവിറക്കിയത്. തേക്ക്, വീട്ടി തുടങ്ങിയ മരങ്ങൾ മുറിക്കാൻ ആവില്ലെങ്കിലും ഉത്തരവിന്റെ മറവിൽ വാക, താന്നി, കുന്നി തുടങ്ങിയ നിരവധി മരങ്ങൾ മുറിക്കാനാകും. മുട്ടിൽ മോഡൽ മരം മുറിക്ക് വഴിയൊരുക്കുന്നതാണ് ഉത്തരവെന്നാണ് വനം ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.

അതേസമയം, പട്ടയ ഭൂമിയിൽ വച്ചുപിടിച്ചമരങ്ങൾ മുറിക്കാനുള്ള വിവാദ സർക്കുലർ പിൻവലിച്ചു. കോട്ടയം സിസിഎഫ് ഇറക്കിയ സർക്കുലർ ആണ് വിവാദമായത്. വനംമന്ത്രി പങ്കെടുത്ത പരിപാടിയിൽ ഉയർന്ന പരാതിളുടെ അടിസ്ഥാനത്തിലാണ് ഉത്തരവിറക്കിയത്. വനംമന്ത്രി ഷിബു ബേബി ജോൺ നിർദ്ദേശം നൽകുകയായിരുന്നു. കൂടുതൽ നിയമോപദേശത്തിന് ശേഷം മുന്നോട്ടു പോയാൽമതിയെന്നാണ് മന്ത്രിയുടെ നിർദ്ദേശം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല തീർഥാടനം: മണ്ഡലകാലത്ത് 461 ബസുകൾ, മകരവിളക്കിന് 561, മുന്നൊരുക്കങ്ങളുമായി കെഎസ്ആർടിസി
മൂലത്തറ ആൾക്കൂട്ട ആക്രമണം: കൊല്ലപ്പെട്ട 40കാരനെ തിരിച്ചറിയാനാകാതെ പൊലീസ്, പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു