വീണ്ടും അഭിമാനമായി കേരള മോഡൽ, തമിഴ്നാടിനെ ഒരു പോയിന്‍റ് പിന്നിലാക്കി കേരളത്തിന്‍റെ കുതിപ്പ്; പിന്നിൽ ബിഹാർ

Published : Jul 13, 2024, 03:49 PM IST
വീണ്ടും അഭിമാനമായി കേരള മോഡൽ, തമിഴ്നാടിനെ ഒരു പോയിന്‍റ് പിന്നിലാക്കി കേരളത്തിന്‍റെ കുതിപ്പ്; പിന്നിൽ ബിഹാർ

Synopsis

2020-21 ൽ പുറത്തിറക്കിയ സുസ്ഥിര വികസന സൂചികയിൽ 75 പോയിന്റോടെയായിരുന്നു കേരളം ഒന്നാമെത്തിയത്‌. പുതിയ വികസന സൂചികയിൽ നാല്‌ പോയിന്റ്‌ കൂടി ഉയർത്തിയാണ്‌ കേരളം നേട്ടം ആവർത്തിച്ചത്‌.

തിരുവനന്തപുരം: നിതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ കേരളം വീണ്ടും ഒന്നാമത്‌. 79 പോയിന്‍റുള്ള കേരളത്തിനൊപ്പം ഉത്തരാഖണ്ഡും ഒന്നാമതുണ്ട്‌.  78 പോയിന്‍റോടെ തമിഴ്‌നാടും 77 പോയിന്‍റോടെ ഗോവയുമാണ്‌ തൊട്ട് പിന്നിലുള്ളത്. 2023-24 വർഷത്തെ നിതി ആയോഗിന്റെ സൂചികയിലാണ്‌ മികവ്‌ തുടർന്നത്‌. 57 പോയിന്റുള്ള ബിഹാർ, 62 പോയിന്റുള്ള ജാർഖണ്ഡ്‌, 63 പോയിന്റുള്ള നാഗാലാൻഡ്‌ എന്നവിയാണ്‌ പിന്നിൽ. 16 വികസന സൂചികകളുടെ അടിസ്ഥാനത്തിലാണ്‌ നിതി ആയോഗ്‌ പട്ടിക തയ്യാറാക്കുന്നത്. 

2020-21 ൽ പുറത്തിറക്കിയ സുസ്ഥിര വികസന സൂചികയിൽ 75 പോയിന്റോടെയായിരുന്നു കേരളം ഒന്നാമെത്തിയത്‌. പുതിയ വികസന സൂചികയിൽ നാല്‌ പോയിന്റ്‌ കൂടി ഉയർത്തിയാണ്‌ കേരളം നേട്ടം ആവർത്തിച്ചത്‌. ആരോഗ്യം, വിദ്യാഭ്യാസം, ലിംഗസമത്വം, അസമത്വം, ഊർജം, വ്യവസായം, പരിസ്ഥിതി, ശുദ്ധജലം തുടങ്ങി 16 വികസന ലക്ഷ്യങ്ങൾ പരിഗണിച്ചാണ്‌ റിപ്പോർട്ട്‌ തയ്യാറാക്കിയിട്ടുള്ളത്‌. 

കേന്ദ്രഭരണ പ്രദേശങ്ങളിൽ ചണ്ഡിഗഡാണ്‌ മുന്നിൽ. ജമ്മു–കശ്‌മീർ, പുതുശ്ശേരി, അൻഡമാൻ നിക്കോബാർ, ഡൽഹി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളാണ്‌ തുടർന്നുള്ളത്‌. ജനക്ഷേമവും സാമൂഹ്യപുരോഗതിയും മുൻനിർത്തി ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾക്കും അതിനു ജനങ്ങൾ നൽകുന്ന പിന്തുണയ്ക്കുമുള്ള അംഗീകാരമാണ് ഈ നേട്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു.

യുഎസിൽ ജോലിക്ക് പോകണം, അവധി അപേക്ഷ സർക്കാർ തള്ളി; സ്വയം വിരമിച്ച് വിജിലൻസ് ഡയറക്ടർ വിനോദ് കുമാർ

കക്കൂസിന്‍റെ പൈപ്പിനോട് ചേര്‍ന്ന് കണ്ടത് മസാല പുരട്ടി വച്ച ചിക്കൻ പീസുകൾ; ഫലക് മജ്ലിസ് ഹോട്ടലിന് പൂട്ട് വീണു

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദില്ലി ചർച്ചയിലെ വിട്ടുനിൽക്കൽ, അതൃപ്തി തള്ളാതെ ശശി തരൂർ‌; 'പറയാനുള്ളത് നേതൃത്വത്തോട് നേരിട്ട് പറയും'
ഇനി മത്സരിക്കാനില്ല, ഒരൊറ്റ ലക്ഷ്യം മാത്രമേയുള്ളൂവെന്ന് മെട്രോമാൻ ഇ ശ്രീധരൻ; പ്രഖ്യാപനങ്ങളിൽ കേരളത്തിന് വമ്പൻ സ്വപ്നങ്ങൾ