പാലക്കാട് മോട്ടോർ വാഹന വകുപ്പ് പോസ്റ്റുകളിൽ വീണ്ടും മിന്നൽ പരിശോധന; ഇത്തവണ പിടികൂടിയത് 1.61 ലക്ഷം രൂപ

Published : Jan 31, 2025, 04:38 PM IST
പാലക്കാട് മോട്ടോർ വാഹന വകുപ്പ് പോസ്റ്റുകളിൽ വീണ്ടും  മിന്നൽ പരിശോധന; ഇത്തവണ പിടികൂടിയത് 1.61 ലക്ഷം രൂപ

Synopsis

വിജിലൻസിന്റെ മിന്നൽ പരിശോധനയ്ക്കിടെയായിരുന്നു വാളയാർ, വേലന്താവളം ചെക്പോസ്റ്റുകളിൽ നിന്ന് കൈക്കൂലി പണം കണ്ടെത്തിയത്.

പാലക്കാട്: പാലക്കാട് മോട്ടോർ വാഹന വകുപ്പ് ചെക്ക്പോസ്റ്റുകളിൽ നിന്ന് വീണ്ടും കൈക്കൂലിപ്പണം പിടികൂടി. വിജിലൻസിന്റെ മിന്നൽ പരിശോധനയ്ക്കിടെയായിരുന്നു വാളയാർ, വേലന്താവളം ചെക്പോസ്റ്റുകളിൽ നിന്ന് കൈക്കൂലി പണം കണ്ടെത്തിയത്. 1,61,060 രൂപയാണ് 3 ചെക്ക്പോസ്റ്റുകളിൽ നിന്നായി വിജിലൻസ് സംഘം കണ്ടെത്തിയത്.

വാളയാർ ഇൻ- 71,560, വാളയാർ ഔട്ട് - 80700, വേലന്താവളം - 8800 രൂപ എന്നിങ്ങനെയാണ് കൈക്കൂലിപ്പണം പിടികൂടിയത്. ഇന്നലെ രാത്രിയിൽ ആരംഭിച്ച പരിശോധന പുലർച്ചെ മൂന്നുവരെ നീണ്ടുനിന്നു. ഈ മാസം 11 നും 13നും നടന്ന പരിശോധനയിൽ ജില്ലയിലെ അഞ്ച് ചെക്ക്പോസ്റ്റുകളിൽ നിന്നായി 3,26,000 രൂപയുടെ കൈക്കൂലി പണം പിടികൂടിയിരുന്നു. വിജിലൻസ് പാലക്കാട് എസ്പി എസ് ശശികുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

Also Read: 3000 രൂപ വാങ്ങി വലതുകാലിലെ സോക്സിനുള്ളിൽ ഒളിപ്പിച്ചു; കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ

ആർടിഒ ചെക്പോസ്റ്റുകളിൽ നടത്തിയ മിന്നൽ റെയ്ഡിന് പിന്നാലെ പാലക്കാട് ജില്ലയിലെ 13 ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് വിജിലൻസ് ശുപാർശ നൽകിയിട്ടുണ്ട്. വാളയാർ, ഗോവിന്ദാപുരം, ഗോപാലപുരം, നടുപ്പുണി ചെക്ക് പോസ്റ്റുകളിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് റിപ്പോർട്ട്. രണ്ട് ദിവസമായി വിജിലൻസ് 26 പേർക്കെതിരെയാണ് റിപ്പോർട്ട് നൽകിയത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: രണ്ടാമത്തെ കേസിൽ എ പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങും
Malayalam News live: ഇന്ന് ഏഴാം ദിനം; ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി തുടരുന്നു, സർവീസുകൾ റദാക്കിയേക്കും