Agasthyakoodam trekking : അഗസ്ത്യാർകൂടം വനയാത്ര: 'സർക്കാർ ഒന്നുമറിഞ്ഞില്ല'; വനം കൺസർവേറ്റർക്ക് നോട്ടീസ്

By Web TeamFirst Published Jan 9, 2022, 10:47 AM IST
Highlights

അഗസ്ത്യാർകൂടത്തിലേക്കുള്ള സന്ദർശന ഫീസ് വർദ്ധിപ്പിക്കാനുള്ള ചീഫ് വൈൽഡ് വാർഡന്റെ കത്ത് സർക്കാർ പരിശോധിക്കുകയായിരുന്നു

തിരുവനന്തപുരം: അഗസ്ത്യാർകൂടം വനയാത്രയുമായി ബന്ധപ്പെട്ട് സർക്കാർ അനുമതിയില്ലാതെ നടപടിയെടുത്ത വനം കൺസർവേറ്ററോട് വനം വകുപ്പ് വിശദീകരണം തേടി. നടപടിക്രമങ്ങൾ പാലിക്കാതെ വനയാത്രക്ക് അനുമതി നൽകിയതിനാണ് വനം വകുപ്പ് സെക്രട്ടറി കൺസർവേറ്ററോട് വിശദീകരണം തേടിയത്.

അഗസ്ത്യാർകൂടത്തിലേക്കുള്ള സന്ദർശന ഫീസ് വർദ്ധിപ്പിക്കാനുള്ള ചീഫ് വൈൽഡ് വാർഡന്റെ കത്ത് സർക്കാർ പരിശോധിക്കുകയായിരുന്നു. ഇതിനിടെയാണ് വനം കൺസർവേറ്റർ ഓൺലൈൻ രജിസ്ട്രേഷനായി വാർത്താ കുറിപ്പിറക്കിയത്. കഴിഞ്ഞ പ്രാവശ്യം സന്ദർശകർ കുറവായതിനാൽ 35 ലക്ഷം നഷ്ടം വന്നുവെന്നായിരുന്നു ബെന്നിച്ചൻ തോമസിന്റെ കത്ത്.

തുടർന്ന് സന്ദർശക ഫീസ് 1600 രൂപയായി വർദ്ധിപ്പിക്കാനായിരുന്നു വനം സെക്രട്ടറിയുടെ ശുപാർശ. എന്നാൽ ഈ ശുപാർശ സർക്കാർ അംഗീകരിക്കും മുൻപ് 1331 രൂപയ്ക്ക് ഓൺ ലൈൻ രജിസ്ട്രേഷൻ ആരംഭിക്കുമെന്ന് വനം കൺസർവേറ്റർ വാർത്താ കുറിപ്പിറക്കിയതാണ് വകുപ്പ് മേധാവിയെ ചൊടിപ്പിച്ചത്. ഒരു ദിവസം യാത്രക്കാരുടെ എണ്ണം 100 ആയി കൺസർവേറ്റർ നിജപ്പെടുത്തുകയും ചെയ്തിരുന്നു. ഒരു കാര്യവും സർക്കാർ അറിഞ്ഞിരുന്നില്ലെന്ന് വനം വകുപ് പറയുന്നു.

click me!