കാർഷിക നിയമ ഭേദഗതി തള്ളാൻ കേരള നിയമസഭ, പ്രത്യക സമ്മേളനം ചേരാൻ തീരുമാനം

By Web TeamFirst Published Dec 20, 2020, 7:18 PM IST
Highlights

ബുധനാഴ്ച ചേരുന്ന സമ്മേളനത്തിൽ കക്ഷി നേതാക്കൾ മാത്രമായിരിക്കും സംസാരിക്കുക 

തിരുവനന്തപുരം: കാര്‍ഷിക നിയമ ഭേദഗതി തള്ളാൻ നിയമസഭ പ്രത്യേക സമ്മേളനം ചേരും. ബുധനാഴ്ച ഒരു മണിക്കൂറാണ് സഭ സമ്മേളിക്കുക. കക്ഷി നേതാക്കൾ മാത്രമാണ് സംസാരിക്കുക.നിയമ ഭേദഗതി പ്രമേയം വഴി തള്ളുന്നതിനൊപ്പം ഭേദഗതി നിരാകരിക്കാനും ആണ് ആലോചന. 

രാജ്യതലസ്ഥാനത്ത് അലയടിക്കുന്ന കര്‍ഷക സമരത്തോട് ഒപ്പമാണ് കേരളത്തിന്‍റെ നിലപാട്. ഇതിന്റെ ഭാഗമായിക്കൂടിയാണ് ഭരണ പ്രതിപക്ഷങ്ങൾ സംയുക്തമായി കാര്‍ഷിക നിയമ ഭേദഗതി തള്ളാൻ തീരുമാനം എടുത്തിട്ടുള്ളത്. കേരളത്തിൽ നിയമ ഭേദഗതി നടപ്പാക്കാതിരിക്കാനുള്ള നിരാകരണ പ്രമേയത്തിന്‍റെ സാധ്യതകളും അതിന്റെ നിയമവശവും കൂടി ആലോചനയിലുണ്ടെന്നാണ് വിവരം. 

സ്പീക്കറും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കക്ഷി നേതാക്കളും മാത്രമാണ് നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ സംസാരിക്കുക

click me!