എഐ ക്യാമറ വിവാദം; പ്രതിപക്ഷനേതാവ് പുറത്ത്‍ വിടുന്ന സുപ്രധാനരേഖയെന്ത്? ആകാംക്ഷ, മൗനം തുടര്‍ന്ന് മുഖ്യമന്ത്രി

Published : May 06, 2023, 06:31 AM IST
എഐ ക്യാമറ വിവാദം; പ്രതിപക്ഷനേതാവ് പുറത്ത്‍ വിടുന്ന സുപ്രധാനരേഖയെന്ത്? ആകാംക്ഷ, മൗനം തുടര്‍ന്ന് മുഖ്യമന്ത്രി

Synopsis

അഴിമതി ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മൗനം തുടരുന്നതിനിടെ സിപിഎം സംസ്ഥാന സമിതി യോഗം ഇന്നും നാളെയുമായി നടക്കും. 

തിരുവനന്തപുരം: എഐ ക്യാമറ വിവാദത്തിൽ ഇന്ന് നിർണായക തെളിവുകൾ പുറത്തുവരുമെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്താവനയിൽ ആകാംക്ഷയോടെ രാഷ്ട്രീയ കേരളം. അതേസമയം, അഴിമതി ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മൗനം തുടരുന്നതിനിടെ സിപിഎം സംസ്ഥാന സമിതി യോഗം ഇന്നും നാളെയുമായി നടക്കും. 

ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലും വിവാദം മുഖ്യമന്ത്രി പരാമർശിച്ചില്ല. ഇന്ന് സംസ്ഥാന സമിതിക്ക് മുന്നോടിയായി സെക്രട്ടേറിയറ്റ് യോഗം ചേരാൻ സാധ്യതയുണ്ട്. തൃകാക്കര ഉപതിരഞ്ഞെടുപ്പ് തോൽവി അടക്കമുള്ള സംഘടനാ വിഷയങ്ങളിലെ അന്വേഷണ കമ്മീഷൻ റിപ്പോർട്ടുകളും സംസ്ഥാന സമിതി ചർച്ച ചെയ്തേക്കും. ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും ചർച്ചയാകും. 

PREV
Read more Articles on
click me!

Recommended Stories

'ജയിലിൽ പോകാൻ മടിയില്ല, വോട്ടുകൊള്ളയ്ക്കെതിരെ ജനകീയ പ്രക്ഷോഭം ഉണ്ടാകും'; ലോക്സഭയില്‍ കെസി വേണുഗോപാൽ
തിരുവല്ലയിൽ വിരണ്ടോടിയ പോത്തിനെ പിടിച്ചുകെട്ടി ഫയർഫോഴ്സ്, ആക്രമണത്തിൽ 4 പേർക്ക് പരിക്കേറ്റു