എഐ ക്യാമറ: മുഖ്യമന്ത്രിയുടെ മൗനം കുറ്റസമ്മതം, പ്രകാശ് ബാബുവിനെതിരെ ഇഡി അന്വേഷണം വേണം: ശോഭ സുരേന്ദ്രൻ

Published : May 05, 2023, 03:57 PM IST
എഐ ക്യാമറ: മുഖ്യമന്ത്രിയുടെ മൗനം കുറ്റസമ്മതം, പ്രകാശ് ബാബുവിനെതിരെ ഇഡി അന്വേഷണം വേണം: ശോഭ സുരേന്ദ്രൻ

Synopsis

ഇടപാടുമായി ബന്ധപ്പെട്ട് നിയമ നടപടി സ്വീകരിക്കുമെന്ന് അവർ വ്യക്തമാക്കി. ഇക്കാര്യത്തിൽ പ്രതിപക്ഷത്തിന്റെ റോൾ പ്രതിപക്ഷം ഏറ്റെടുക്കുന്നുണ്ടോയെന്ന് അവർ ചോദിച്ചു

തിരുവനന്തപുരം: എഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട് പുറത്തുവന്ന രേഖകളിൽ നിന്ന് നിന്ന് കോടികൾ അഴിമതി നടന്നുവെന്ന് വ്യക്തമാമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രൻ. ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവിടാൻ സർക്കാർ ആവശ്യപ്പെടുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. എന്തുപറയണമെന്ന് മുഖ്യമന്ത്രിയെ അണിയറയിൽ പഠിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.

Read More: 'എല്ലാം നേരത്തെ അറിഞ്ഞു'; എഐ ക്യാമറ പദ്ധതിയിലെ ക്രമക്കേടറിയിച്ച് 2021ൽ അയച്ച കത്ത് പുറത്ത്

വിദേശത്തു ബിസിനസ് നടത്തുന്നവർക്കെതിരെ ആരോപണം ഉണ്ടാകുമ്പോൾ ഏത് അന്വേഷണവും നടത്താൻ തയ്യാറാകണമെന്നാണ് മുഖ്യമന്ത്രി പറയേണ്ടത്. ഇക്കാര്യത്തിൽ കേന്ദ്ര അന്വേഷണമാണ് മുഖ്യമന്ത്രി ആവശ്യപ്പെടേണ്ടത്. കമ്പനിയുടെ ക്രയവിക്രയം വിദേശത്തായതുകൊണ്ട് സംസ്ഥാനത്തെ ഏജൻസി അന്വേഷിച്ചാൽ എങ്ങനെയാണ് സത്യം പുറത്തുവരികയെന്നും അവർ ചോദിച്ചു.

Read More: ​​​​​​​'നോക്കി നിൽക്കുന്ന കമ്പനിക്ക് 60 % ലാഭം, പണം മുടക്കുന്ന കമ്പനിക്ക് 40%, ഇതൊക്കെ എവിടത്തെ ഏർപ്പാടാണ്?'; സതീശൻ

വളരെ കുറഞ്ഞ കാലയളവിൽ വൻവളർച്ച നേടിയത് എങ്ങനെയെന്ന് ചർച്ച ചെയ്യണ്ടേയെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ ചോദ്യം. എഐ ക്യാമറ വിവാദത്തിൽ ബിനാമി പ്രവർത്തിച്ചുവെന്ന് വ്യക്തമാണ്. പ്രകാശ് ബാബുവിന്റെ സാമ്പത്തിക സ്രോതസിനെ കുറിച്ച് ഇഡിയും അന്വേഷിക്കണം. സിബിഐ അന്വേഷിക്കണമെങ്കിൽ കേരളം ആവശ്യപ്പെടണം. കൂടാതെ കോടതിയിൽ നിന്ന് ഉത്തരവ് വേണം. പ്രതിപക്ഷം കേസന്വേഷണം അട്ടിമറിക്കാൻ കൂട്ട് നിൽക്കരുതെന്നും ശോഭ ആവശ്യപ്പെട്ടു.

Read More: ​​​​​​​'പ്രതിപക്ഷം പുകമറ സൃഷ്ടിക്കുന്നു, പ്രസാഡിയോയും പ്രകാശ് ബാബുവും തമ്മില്‍ മുള്ളിയാല്‍ തെറിച്ച ബന്ധം'; പി രാജീവ്

ഇടപാടുമായി ബന്ധപ്പെട്ട് നിയമ നടപടി സ്വീകരിക്കുമെന്ന് അവർ വ്യക്തമാക്കി. ഇക്കാര്യത്തിൽ പ്രതിപക്ഷത്തിന്റെ റോൾ പ്രതിപക്ഷം ഏറ്റെടുക്കുന്നുണ്ടോയെന്ന് അവർ ചോദിച്ചു. വി ഡി സതീശൻ ഉപമുഖ്യമന്ത്രി സ്ഥാനം മാറ്റിവച്ച് പ്രതിപക്ഷ നേതാവിന്റെ കസേരയിൽ ഇരിക്കണം. വിജിലൻസ് അന്വേഷണം നടത്തുമ്പോൾ അന്താരാഷ്ട്ര ഇടപ്പടുകൾ എങ്ങനെ അന്വേഷിക്കും? മുഖ്യമന്ത്രിയുടെ മൗനം തന്നെ കുറ്റസമ്മതമാണെന്നും മുഖ്യമന്ത്രിയുടെ യുഎഇ യാത്ര എന്തുകൊണ്ട് കേന്ദ്രം തടഞ്ഞുവെന്ന് എ കെ ബാലനും, മന്ത്രി പി രാജീവും വിശദീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

PREV
Read more Articles on
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം