നാഥനില്ലാ കളരിയായി കോൺ​ഗ്രസ്; കെപിസിസി അധ്യക്ഷ പദത്തിൽ ‘ഫയൽ’ ഇനിയും തുറക്കാതെ എഐസിസി

Published : Sep 05, 2026, 10:04 AM IST
kpcc

Synopsis

കെപിസിസി അധ്യക്ഷ പദവിയിൽ പുതിയൊരാളെ നിയമിക്കുന്നതിൽ എഐസിസി തീരുമാനം വൈകുകയാണ്. നിലവിലെ അധ്യക്ഷൻ സണ്ണി ജോസഫ് മന്ത്രി കൂടിയായതിനാൽ പാർട്ടിക്ക് മുഴുവൻ സമയ അധ്യക്ഷൻ വേണമെന്ന ആവശ്യം ശക്തമാണെങ്കിലും, കോൺഗ്രസിന് ഇതുവരെ ഒരു പൊതു സ്ഥാനാർത്ഥിയിൽ എത്താൻ സാധിച്ചിട്ടില്ല.

ദില്ലി: കെപിസിസി അധ്യക്ഷ പദത്തിൽ "ഫയൽ" ഇനിയും തുറക്കാതെ എഐസിസി. ചർച്ച എപ്പോൾ തുടങ്ങുമെന്നതിൽ വ്യക്തതയില്ല. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ സംഘടന വിഷയങ്ങൾക്കാണ് എഐസിസി ഇപ്പോൾ മുൻഗണന നൽകുന്നത്. എന്നാല്‍, കേരളത്തിലെ ചർച്ചകളിൽ ഇടപെടാതെയിരിക്കുകയാണ് കെ.സി. വേണുഗോപാൽ. ആരുടെയും പേര് നിർദേശിക്കില്ലെന്ന നിലപാടിലാണ് കെ.സി. വേണു​ഗോപാൽ. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷവും സണ്ണി ജോസഫ് തുടരുകയാണ്. നിലവിൽ വൈദ്യുതി മന്ത്രിയാണ് സണ്ണി ജോസഫ്. പാർട്ടിക്ക് മുഴുവൻ സമയ അധ്യക്ഷൻ വേണമെന്നാണ് പല നേതാക്കളുടെയും ആവശ്യം. എന്നാൽ ഒറ്റപ്പേരിലെത്താൻ പാർട്ടിക്ക് സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം കോൺ​ഗ്രസ് രാഷ്ട്രീയകാര്യ സമിതി ചേർന്നിരുന്നു.

മന്ത്രി സ്ഥാനവും കെപിസിസി അധ്യക്ഷ പദവിയും ഒന്നിച്ചു കൊണ്ടുപോകാന്‍ പറ്റുമെങ്കിലും ഒരാള്‍ക്ക് ഒരു പദവി നല്‍കുന്നതിനോടാണ് യോജിപ്പെന്നും സണ്ണി ജോസഫ് ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞിരുന്നു. ഏത് പദവി ഒഴിയണം എന്നു ഹൈക്കമാൻഡ് പറഞ്ഞാല്‍ ഒഴിയാൻ തയാറാണെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. പുതിയ പ്രസിഡന്റ് വൈകുന്ന സാഹചര്യത്തിൽ സജീവമാകാൻ ഒരുങ്ങുകയാണ് കെപിസിസി നേതൃത്വം. തലസ്ഥാനത്തുള്ളപ്പോൾ സണ്ണി ജോസഫ് കൂടുതൽ സമയം ഇന്ദിരാഭവനിൽ തങ്ങാൻ ആണ് ധാരണ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിദ്യാർഥികളായി സതീശനും മന്ത്രിമാരും; ഐഐഎമ്മിലെ ക്ലാസ് ഇന്ന് അവസാനിക്കും
ദേശീയപാതയില്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞു, ഗുരുതരമായി പരിക്കേറ്റ മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം