ശരീരത്തിലും ബ്രെഡ് മേക്കറിലും ഒളിപ്പിച്ച് സ്വര്‍ണ്ണം; നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വർണ്ണവേട്ട

Published : Mar 01, 2020, 12:39 PM ISTUpdated : Mar 01, 2020, 12:51 PM IST
ശരീരത്തിലും ബ്രെഡ് മേക്കറിലും ഒളിപ്പിച്ച് സ്വര്‍ണ്ണം;  നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വർണ്ണവേട്ട

Synopsis

എയർ കസ്റ്റംസ് ഇന്‍റലിജന്‍സ് ആണ് സ്വർണ്ണം പിടികൂടിയത്. 74 ലക്ഷം രൂപ വില വരുന്ന സ്വർണ്ണം ബ്രെഡ് മേക്കറിന്‍റെ മോട്ടറിന്‍റെ ഉള്ളിലും ശരീരത്തിലും ഒളിപ്പിച്ചാണ് കൊണ്ടുവന്നത്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ്ണവേട്ട. ദുബായിയിൽ നിന്ന് എത്തിയ മലപ്പുറം സ്വദേശികളായ രണ്ട് യാത്രക്കാരിൽ നിന്ന് ഒന്നേമുക്കാൽ കിലോ സ്വർണ്ണം പിടികൂടി. എയർ കസ്റ്റംസ് ഇന്‍റലിജന്‍സ് ആണ് സ്വർണ്ണം പിടികൂടിയത്.

74 ലക്ഷം രൂപ വില വരുന്ന സ്വർണ്ണം ബ്രെഡ് മേക്കറിന്‍റെ മോട്ടറിന്‍റെ ഉള്ളിലും ശരീരത്തിലും ഒളിപ്പിച്ചാണ് കൊണ്ടുവന്നത്.  പിടിയിലായവരില്‍ ഒരാള്‍ മലപ്പുറം തിരൂര്‍ സ്വദേശിയും ഒരാള്‍ എടവണ്ണ സ്വദേശിയുമാണ്. ഇരുവരെയും അറസ്റ്റ് ചെയ്‍തു. 

PREV
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം