വിമാനം പുറപ്പെടാൻ വൈകി: കരിപ്പൂരിൽ പ്രതിഷേധം

Published : Oct 20, 2019, 03:01 PM IST
വിമാനം പുറപ്പെടാൻ വൈകി: കരിപ്പൂരിൽ പ്രതിഷേധം

Synopsis

കരിപ്പൂരിൽ നിന്നും ദുബൈയിലേക്ക് പോകേണ്ടിയിരുന്ന എഐ 937 വിമാനമാണ് വൈകിയത് മണിക്കൂറുകൾ കഴിഞ്ഞിട്ടും വിമാനം പുറപ്പെടാതിരുന്നതോടെ യാത്രക്കാർ പ്രതിഷേധിക്കുകയായിരുന്നു

കോഴിക്കോട്: വിമാനം പുറപ്പെടാൻ വൈകുന്നതിനെതിരെ കരിപ്പൂരിൽ യാത്രക്കാരുടെ പ്രതിഷേധം. കരിപ്പൂരിൽ നിന്നും രാവിലെ 11.20 ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനമാണ് പുറപ്പെടാൻ വൈകിയത്.

കരിപ്പൂരിൽ നിന്നും ദുബൈയിലേക്ക് പോകേണ്ടിയിരുന്ന എഐ 937 വിമാനം സാങ്കേതിക തകരാർ മൂലമാണ് വൈകിയത്. പുറപ്പെടേണ്ട സമയം കഴിഞ്ഞ് മണിക്കൂറുകൾ കഴിഞ്ഞിട്ടും വിമാനം പുറപ്പെടാതിരുന്നതോടെ യാത്രക്കാർ പ്രതിഷേധിക്കുകയായിരുന്നു.

പിന്നീട് സാങ്കേതിക തകരാർ പരിഹരിച്ചതായി അധികൃതർ അറിയിച്ചതോടെ യാത്രക്കാർ അടങ്ങി. വിമാനം ഉടൻ പുറപ്പെടുമെന്നാണ് വിവരം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തന്നെ അനുകൂലിച്ച് ഫ്ലക്സുകൾ ഉയർന്ന പേരാവൂരിൽ കെ സുധാകരനെത്തി; സണ്ണി ജോസഫിനായി പ്രചാരണം, ഇടതിനെ കടന്നാക്രമിച്ച് പ്രസംഗം
39.8 ഡിഗ്രി സെൽഷ്യസ്! സീസണിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില, സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു