
കൊല്ലം: കൊട്ടാരക്കരയിൽ വിസ്മയം ഉണ്ടാകുമെന്ന് അയിഷാ പോറ്റി. തന്‍റെ ജയം ജനങ്ങൾ തീരുമാനിച്ചു കഴിഞ്ഞെന്നും ഫലം വരുമ്പോൾ അതറിയാമെന്നും അയിഷാ പോറ്റി പറഞ്ഞു. കൂടാതെ തനിക്കെതിരായ വ്യക്തി അധിക്ഷേപം പിള്ളേരുടെ അറിവുകേടാണെന്നും സിപിഎം രീതിയാണ്. കെ എൻ ബാലഗോപാലിന്‍റെ വഞ്ചനയും ആരും അംഗീകരിക്കില്ല. വി എസിനോട് വഞ്ചന കാട്ടിയത് ആരെന്ന് എല്ലാവർക്കും അറിയാം. താൻ രാഷ്ട്രീയ വഞ്ചന നടത്തിയിട്ടില്ല എന്നും രാഷ്ട്രീയ വഞ്ചന നടത്തിയതിന്‍റെ കുറ്റബോധം സിപിഎമ്മിനെ ബാധിക്കും എന്നും അയിഷ പോറ്റി പറഞ്ഞു.
കൊട്ടാരക്കര നിയമസഭാ മണ്ഡലം
കൊട്ടാരക്കരയുടെ ചരിത്രം പരിശോധിച്ചാൽ തന്നെ ആർ ബാലകൃഷ്ണപിള്ള എന്ന രാഷ്ട്രീയ നേതാവിന്റെ പേര് പതിഞ്ഞ മണ്ഡലം എന്ന് പറയാം. കാരണം കേരളാ കോൺഗ്രസ് ബി വിഭാഗത്തിന്റെ ഉരുക്കു കോട്ടയായിരുന്ന മണ്ഡലമാണ് കൊല്ലം ജില്ലയിലെ കൊട്ടാരക്കര. 1977 മുതൽ 2001 വരെയുള്ള തുടർ വിജയങ്ങൾ. പിന്നീട് 2006 ൽ നടന്ന ഇടത് തേരോട്ടത്തിൽ മണ്ഡലം ബാലകൃഷ്ണ പിള്ളയിൽ നിന്നും അയിഷ പോറ്റി പിടിച്ചെടുക്കുന്നു. 2016 വരെയുള്ള തുടർച്ച ഇടതു പക്ഷത്തിന് മണ്ഡലത്തിൽ ശക്തി വർധിപ്പിക്കാൻ ഇടയായി. കൊട്ടാരക്കരയിൽ ഇടതുപക്ഷത്തിന്റെ സ്വാധീനം ശക്തമായി ഊട്ടിയുറപ്പിച്ച അയിഷ പോറ്റിയ്ക്ക് പകരക്കാരനായാണ് നിലവിലെ ധനമന്ത്രിയായ കെ എൻ ബാലഗോപാൽ 2021ൽ ഇടത് സ്ഥാനാർത്ഥിയായത്. വീണ്ടും മണ്ഡലത്തിലെ എൽഡിഎഫിനായി കെ എൻ ബാലഗോപാൽ മത്സരിക്കുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥിയായി എത്തുന്നത് മുൻ ഇടത് എംഎൽഎയായിരുന്ന അയിഷാ പോറ്റിയാണെന്നതും വെല്ലുവിളിയാണ്. അതേസമയം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച ആർ രശ്മി ഇത്തവണ താമര ചിഹ്നത്തിലുമാണ് മത്സരിക്കുന്നത്. ഇത് കോൺഗ്രസിന് മണ്ഡലത്തിൽ വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam