
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള എംപിമാർ താത്പര്യം പ്രകടിപ്പിച്ചെന്ന ഭാഷയോട് രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് അജയ് തറയിൽ. വാർത്താസമ്മേളനത്തിൽ നാടകീയമായി രാജി പ്രഖ്യാപിച്ച ബെന്നി ബെഹന്നാൻ എംപിയേയും അജയ് തറയിൽ ശക്തമായി വിമർശിച്ചു. ഫേസ്ബുക്കിലൂടെയാണ് തറയിലിൻ്റെ വിമർശനം.
യുഡിഎഫ് കൺവീനർ സ്ഥാനം വാർത്താ സമ്മേളനം നടത്തി ബെന്നി ബെഹന്നാൻ പ്രഖ്യാപിച്ചത് ശരിയായില്ല. സ്വാർത്ഥ താല്പര്യത്തിനാണ് ഈ നീക്കം. ഏതെങ്കിലും എംപിമാർക്ക് നിയമസഭയിൽ മത്സരിക്കണമെങ്കിൽ ഇപ്പോഴേ രാജി വയ്ക്കണം. അപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ഉപതെരഞ്ഞെടുപ്പും കൂടി നടക്കും. എംപിയായിരുന്നു കൊണ്ട് എംഎൽഎയായി മത്സരിക്കാം എന്ന് ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കിൽ ആ പൂതി മനസിൽ വച്ചാൽ മതിയെന്നും അജയ് തറയിൽ ഫേസ്ബുക്കിൽ കുറിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam