'അനിലിന് ദിവസവും പ്രവര്‍ത്തകരുടെ നല്ല തെറിവിളി കിട്ടിയിരുന്നു'; അത് ഫീല്‍ ചെയ്തിരിക്കാമെന്ന് സഹോദരന്‍

Published : Apr 07, 2023, 09:43 AM ISTUpdated : Apr 07, 2023, 09:45 AM IST
'അനിലിന് ദിവസവും പ്രവര്‍ത്തകരുടെ നല്ല തെറിവിളി കിട്ടിയിരുന്നു'; അത് ഫീല്‍ ചെയ്തിരിക്കാമെന്ന് സഹോദരന്‍

Synopsis

''ദിവസവും കിട്ടുന്നുണ്ടായിരുന്നു ചീത്ത. നേതാക്കള്‍ അല്ല തെറിവിളിക്കുന്നത്. പ്രവര്‍ത്തകരാകാനാണ് സാധ്യത കൂടുതല്‍.''

തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ചീത്ത വിളി അനില്‍ ആന്റണിയെ ദേഷ്യം പിടിപ്പിച്ചിരുന്നെന്ന് സഹോദരന്‍ അജിത്ത് ആന്റണി. എല്ലാ ദിവസവും ഫോണില്‍ വിളിച്ച് നിരവധി പേരാണ് തെറി വിളിച്ചിരുന്നത്. അത് അനിലിന് ഫീല്‍ ചെയ്തിരിക്കാം. എന്നാല്‍ ബിജെപിയിലേക്ക് പോകുമെന്ന തീരുമാനം പ്രതീക്ഷിച്ചിരുന്നില്ലെന്നും അജിത്ത് ആന്റണി മാധ്യമങ്ങളോട് പറഞ്ഞു. അനില്‍ തെറ്റ് തിരുത്തി തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നു. ബിജെപി അനിലിനെ കറിവേപ്പില പോലെ എടുത്ത് കളയുമെന്നാണ് വിലയിരുത്തല്‍. ഇക്കാര്യം അനില്‍ മനസിലാകുമെന്നാണ് കരുതുന്നതെന്നും അജിത്ത് പറഞ്ഞു. 

അജിത്ത് ആന്റണി പറഞ്ഞത്: ''അനില്‍ കോണ്‍ഗ്രസില്‍ നിന്ന് ദേഷ്യപ്പെട്ട് മാറി നില്‍ക്കുമെന്നാണ് വിചാരിച്ചത്. ഇങ്ങനെയൊരു തീരുമാനമുണ്ടാകുമെന്ന് സ്വപ്‌നത്തില്‍ പോലും വിചാരിച്ചിട്ടില്ല. വൃത്തികെട്ട ഭാഷയിലാണ് നിരവധി പേര്‍ വിളിച്ച് സംസാരിച്ചത്. അത് ഫീല്‍ ചെയ്തിട്ടുണ്ടാകാം. അതായിരിക്കാം ഞാന്‍ ദേഷ്യപ്പെട്ട് മാറിനില്‍ക്കുമെന്ന് അനില്‍ പറഞ്ഞത്. പക്ഷെ ബിജെപിയിലേക്ക് പോകുമെന്ന തീരുമാനം പ്രതീക്ഷിച്ചില്ല. കോണ്‍ഗ്രസില്‍ നിന്ന് ആരാണ് തെറി വിളിച്ചതെന്ന് അറിയില്ല. പക്ഷെ ദിവസവും കിട്ടുന്നുണ്ടായിരുന്നു ചീത്ത. നേതാക്കള്‍ അല്ല തെറിവിളിക്കുന്നത്. പ്രവര്‍ത്തകരാകാനാണ് സാധ്യത കൂടുതല്‍. കോണ്‍ഗ്രസില്‍ ഇരുന്നിട്ട് ഗുണമില്ലെന്ന് തോന്നിയിട്ടാകാം ബിജെപിയിലേക്ക് പോയത്. തെറ്റ് തിരുത്തി മടങ്ങി വരുമെന്ന് പ്രതീക്ഷിക്കുന്നു. അനിലിനെ ബിജെപി കറിവേപ്പില പോലെ ചവിട്ടി കൂട്ടി എടുത്ത് കളയുമെന്നാണ് എന്റെ വിലയിരുത്തല്‍. അദ്ദേഹവും അത് മനസിലാകുമെന്ന് കരുതുന്നു.''

അതേസമയം, അനില്‍ ആന്റണി ചെയ്തത് വലിയ തെറ്റാണെന്ന് മുതിര്‍ന്ന നേതാവ് പി ജെ കുര്യന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അനില്‍ ആന്റണി ആദര്‍ശപരമായ അടിസ്ഥാനം ഇല്ലാത്ത വ്യക്തിയാണെന്നും പിജെ കുര്യന്‍ വിമര്‍ശിച്ചു. ''അനില്‍ ആന്റണിക്ക് അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടായിരുന്നെങ്കില്‍ പാര്‍ട്ടിക്കുള്ളില്‍ പറയണമായിരുന്നു. ബിജെപിയിലേക്ക് പോയത് നിര്‍ഭാഗ്യകരം. രാഷ്ട്രീയ കൂറുമാറ്റം ഒട്ടും പ്രതീക്ഷിച്ചില്ല. എന്താണ് പാര്‍ട്ടി വിടാനുള്ള കാരണം എന്ന് അനില്‍ ആന്റണി വ്യക്തമാക്കണം. അനില്‍ ആന്റണി ഗാന്ധി കുടുംബത്തിനെതിരെ ഉയര്‍ത്തുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍. എ കെ ആന്റണി ഒരിക്കലും മക്കള്‍ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്ന ആളല്ല. ആന്റണിയുടെ ഇടപെടല്‍ കൊണ്ടല്ല അനില്‍ ആന്റണി സ്ഥാനങ്ങളില്‍ എത്തിയത്.'' അനില്‍ ആന്റണി ചെയ്തത് തെറ്റാണെന്നും പി ജെ കുര്യന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 


വിജയ് ദേവെരകൊണ്ടയുമായി ഡേറ്റിംഗിലോ?, ഇതാണ് രശ്‍മിക മന്ദാനയുടെ പ്രതികരണം

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം