അജിത് കുമാർ ആ പദവിയിൽ ഇരിക്കാൻ യോഗ്യനല്ല, എൽഡിഎഫിൽ വോട്ടെടുപ്പ് ആരോഗ്യകരമല്ല; നിലപാട് വ്യക്തമാക്കി ബിനോയ് വിശ്വം

Published : Jul 17, 2026, 11:53 AM ISTUpdated : Jul 17, 2026, 11:57 AM IST
Binoy Viswam

Synopsis

തൃശൂർ പൂരം കലക്കലിൽ ഉദ്യോഗസ്ഥന് ആർഎസ്എസ് ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആരോപിച്ചു. പ്രതിപക്ഷ ഉപനേതൃസ്ഥാനം സംബന്ധിച്ച് സിപിഐക്ക് വാശിയില്ലെന്നും, ഇടതുപക്ഷ ഐക്യമാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം: എഡിജിപി അജിത് കുമാറിനെതിരെയും എൽഡിഎഫ് മുന്നണിയിലെ പ്രതിപക്ഷ ഉപനേതൃസ്ഥാനം സംബന്ധിച്ച തർക്കങ്ങളിലും നിലപാട് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അജിത് കുമാർ ആ പദവിയിൽ ഇരിക്കാൻ ഒട്ടും യോഗ്യതയില്ലാത്ത ആളാണെന്നും, ഈ കാര്യം സിപിഐ വളരെ നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഊഴം വെച്ച് ആർഎസ്എസ് നേതാക്കളെ കണ്ട ഉദ്യോഗസ്ഥനാണ് അജിത് കുമാറെന്നും, തൃശൂർ പൂരം കലക്കലിൽ ഇയാൾക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. ഭരണം മാറിയതുകൊണ്ട് മാത്രം തങ്ങളുടെ ഈ നിലപാടിൽ യാതൊരു മാറ്റവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപക്ഷ ഉപനേതൃസ്ഥാനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സിപിഐക്ക് യാതൊരുവിധ വാശിയുമില്ല. എല്ലാറ്റിലും ഉപരിയായി ഇടതുപക്ഷ ഐക്യമാണ് സിപിഐ രാഷ്ട്രീയത്തിന്റെ കാതൽ. .

ഇടതുപക്ഷ ഐക്യത്തിന്റെ മാതൃകയായി എൽഡിഎഫിനെ മുന്നോട്ട് കൊണ്ടുപോകാനാണ് സിപിഐ എപ്പോഴും ശ്രമിക്കുന്നത്. സിപിഐയും സിപിഐഎമ്മും തമ്മിലുള്ള ബന്ധം ഏറ്റവും ഊഷ്മളമാക്കാനാണ് പാർട്ടി ശ്രമിക്കുന്നത്. ഈ വിഷയത്തെ ഒരു തർക്കമോ സംഘർഷമോ ആക്കി മാറ്റാൻ സിപിഐക്ക് യാതൊരു താല്പര്യവുമില്ല. പ്രശ്ന പരിഹാര ചർച്ചകൾക്കായി സിപിഐ എല്ലാക്കാലവും വാതിൽ തുറന്നിട്ടിട്ടുണ്ട്. സിപിഐഎം എക്കാലവും സിപിഐയുടെ മുഖ്യ സഖ്യശക്തിയാണെന്ന ബോധ്യം പാർട്ടിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വോട്ടിംഗ് ആരോഗ്യകരമല്ല; ഒറ്റപ്പെട്ടിട്ടില്ലെന്ന് സിപിഐ

പ്രതിപക്ഷ ഉപനേതൃപദവി സിപിഐഎമ്മിന് നൽകണമെന്നാണ് എൽഡിഎഫിലെ മറ്റ് ചില ഘടകകക്ഷികളുടെ നിലപാട്. എന്നാൽ എൽഡിഎഫിന് അകത്ത് വോട്ടെടുപ്പിലൂടെ തീരുമാനങ്ങൾ എടുക്കാൻ ശ്രമിക്കുന്നത് ഒട്ടും ആരോഗ്യകരമായ പ്രവണതയല്ലെന്ന് ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. മുന്നണിയിൽ ആളെപ്പിടിച്ച് വോട്ട് ചെയ്ത് തീരുമാനങ്ങൾ എടുക്കരുത്. സിപിഐ മുന്നണിക്കകത്ത് ഒട്ടും ഒറ്റപ്പെട്ടിട്ടില്ലെന്നും, മറ്റ് ഘടകകക്ഷികളുമായി അടുത്ത ബന്ധം പാർട്ടിക്ക് ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിട്ടുവീഴ്ച ചെയ്യണമെന്നത് ആർജെഡിയുടെ നിലപാടാണ്. സ്വന്തം നിലപാട് വ്യക്തമാക്കിയതുകൊണ്ട് മാത്രം ആരും ശത്രുപക്ഷത്ത് ആകില്ല. സിപിഐയും സിപിഐഎമ്മും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാനുള്ള ഏക മാർഗ്ഗം ചർച്ചകൾ മാത്രമാണെന്നും ബിനോയ് വിശ്വം ഓർമ്മിപ്പിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'കേരളത്തിലെ കപ്പൽ നിർമാണ പദ്ധതിയെക്കുറിച്ച് അറിയില്ല, ടാറ്റ ​ഗ്രൂപ്പിന് നിലവിൽ അത്തരം പദ്ധതികളില്ല'; മുഖ്യമന്ത്രിയുടെ അവകാശ വാദം നിഷേധിച്ച് ടാറ്റ
മകളെ വിവാഹം കഴിച്ച് കൊടുത്തില്ല; തിരുവനന്തപുരത്ത് സിനിമ സ്റ്റൈൽ തട്ടിക്കൊണ്ട് പോകൽ, പ്രതികൾ ഒളിവിൽ